Kozhikode Vision

കാറിന്റെ സീറ്റിനടിയില്‍ ഒളിപ്പിച്ച് പണം കടത്താന്‍ ശ്രമം; രേഖയില്ലാത്ത പണവുമായി യുവാവ് പോലീസ് പിടിയില്‍

കാറിന്റെ സീറ്റിനടിയില്‍ ഒളിപ്പിച്ച് പണം കടത്താന്‍ ശ്രമം; രേഖയില്ലാത്ത പണവുമായി യുവാവ് പോലീസ് പിടിയില്‍

വാഴക്കാട്: 83 ലക്ഷം രേഖ ഇല്ലാത്ത പണവുമായി യുവാവ് വാഴക്കാട് പോലീസ് പിടിയില്‍. എസ്പി എസ്. ശശിധരന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വാഴക്കാട് പോലീസ് പരിശോധന നടത്തിയത്. മുന്‍ സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയിലാണ് പണം കണ്ടെത്തിയത്. ചേലേമ്പ്ര, പൈങ്ങോട്ടൂര്‍ കൊട്ടാരത്തൊടി പാലപ്പെട്ടി മുഹമ്മദ് റഫിഖാണ് അറസ്റ്റിലായത്.

രേഖയില്ലാതെ പിടികൂടിയ പണത്തിന്റെ വിശദീകരണം ചോദിച്ചെങ്കിലും കൃത്യമായ മറുപടി മുഹമ്മദ് റഫീക്കിനില്ലെന്ന് എസ്പി അറിയിച്ചു. വിശദമായ അന്വേഷണം ഉണ്ടാകുമെന്നും എസ്പി പറഞ്ഞു. മുഹമ്മദ് റഫീഖിനെ കോടതിയില്‍ ഹാജരാക്കി. എസ്‌ഐ അലവി കുട്ടി, എഎസ്‌ഐ റഫീഖ് ബാബു, സിപിഒമാരായ പ്രദീപ്, ലത്തിഫ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *