അരീക്കോട്: സമൂഹ മാധ്യമത്തിലൂടെ ലോകത്ത് ഏറ്റവും കൂടുതല്‍ കാഴ്ചക്കാര്‍ വീക്ഷിച്ച വീഡിയോ ഇനി മലപ്പുറ അരീക്കോട് സ്വദേശി ഫ്രീസ്‌റ്റൈല്‍ ഫുട്‌ബോളര്‍ മുഹമ്മദ് റിസ്വാന്റെത്. നിലവില്‍ സമൂഹ മാധ്യമത്തില്‍ ഏറ്റവും കൂടുതല്‍ കാഴ്ചക്കാര്‍ വീക്ഷിച്ച വീഡിയോ ലൈഫ് സ്‌റ്റൈല്‍ വീഡിയോ ഉള്‍പ്പെടെ ചെയ്യുന്ന ഇറ്റലിക്കാരന്‍ കാബിയാന്റെതാണെന്നാണ് ഗൂഗിള്‍ പറയുന്നത്. അതിനെ എല്ലാം മറികടന്നാണ് മുഹമ്മദ് റിസ് വാന്‍ 10 ദിവസം മുമ്പ് സമൂഹമാധ്യമത്തില്‍ പങ്കുവെച്ച വീഡിയോ വൈറലായത്.
ഏറ്റവും കൂടുതല്‍ പേര്‍ വീക്ഷിച്ച വീഡിയോ ഇതിനകം 280 മില്യണ്‍ കാഴ്ചക്കാരിലേക്കാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. അതിനെ എല്ലാം മറികടന്നാണ് മുഹമ്മദ് റിസ് വാന്‍ 10 ദിവസം മുമ്പ് സമൂഹമാധ്യമത്തില്‍ പങ്കുവെച്ച വെള്ളച്ചാട്ടത്തിലേക്ക് ഫുട്ബാള്‍ തട്ടുന്ന 30 സെക്കന്‍ഡ് റീലിന് ലഭിച്ചത്. ഈ വീഡിയോ പത്ത് ദിവസം കൊണ്ട് 353 മില്യണ്‍ അതായത് ഏകദേശം മുപ്പത് ലക്ഷം കോടി കാഴ്ചക്കാരാണ് കണ്ടു കഴിഞ്ഞത്. ഇത്തരത്തില്‍ ഒരു അപൂര്‍വ നേട്ടം സമൂഹമാധ്യമങ്ങളിലൂടെ നേടാന്‍ കഴിഞ്ഞതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് മുഹമ്മദ് റിസ് വാന്‍ പറയുന്നു.
മൂന്നുവര്‍ഷം മുമ്പാണ് വിദേശരാജ്യങ്ങളില്‍ പ്രധാനമായി കണ്ടുവരുന്ന ഫ്രീ സ്‌റ്റൈല്‍ ഫുട്‌ബോളിലേക്ക് താരം എത്തുന്നത്. സമൂഹമാധ്യമങ്ങളിലൂടെ വിദേശരാജ്യങ്ങളിലെ ഫ്രീസ്‌റ്റൈല്‍ താരങ്ങളുടെ വീഡിയോകള്‍ പ്രചോദനമായാണ് ഈ രംഗത്തേക്ക് തരാം പ്രവേശിച്ചത്. തുടര്‍ന്ന് മികച്ച രീതിയിലുള്ള കഠിന പരിശ്രമമാണ് റിസ് വാന്‍ എന്ന ഈ 21 വയസ്സുകാരനെ ഫ്രീസ്‌റ്റൈല്‍ ഫുട്‌ബോള്‍ താരം ആക്കി മാറ്റിയത്. ആരെയും വിസ്മയിപ്പിക്കുകയും അമ്പരിപ്പിക്കുകയും ചെയ്യുന്ന രീതിയില്‍ അതിമനോഹരമായ രീതിയിലാണ് റിസ് വാന്‍ ഫുട്‌ബോള്‍ കൊണ്ട് അഭ്യാസപ്രകടനങ്ങള്‍ നടത്തുന്നത്. ഇത് പിന്നീട് സമൂഹമാധ്യമങ്ങളിലും 30 സെക്കന്‍ഡ് റീലിസായി പങ്കുവക്കാറുണ്ട്. ഇത്തരത്തില്‍ പങ്കുവെച്ച പുതിയ വീഡിയോക്കാണ് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ കാഴ്ചക്കാറുള്ള ലോക റെക്കോര്‍ഡ് പട്ടികയില്‍ ഒന്നാമതായി എത്തിയത്. പ്രൊഫഷണല്‍ ഫുട്‌ബോള്‍ താരങ്ങള്‍ക്ക് പോലും ചെയ്യാന്‍ കഴിയാത്ത തരത്തിലുള്ള അഭ്യാസപ്രകടനങ്ങളാണ് പന്ത് കൊണ്ട് ഈ മിടുക്കന്‍ ചെയ്യുന്നത്.
ഫുട്‌ബോള്‍ കൈകൊണ്ട് മാത്രമല്ല മൊബൈല്‍ ഫോണും റിസ്വാന്‍ ഒറ്റക്കൈയില്‍ വെച്ച് കൊണ്ട് കറക്കും, ചാലിയാറിന് കുറുകെയുള്ള പെരുങ്കടവ് പാലത്തില്‍ കയറിയിരുന്ന് റിസ് വാന്‍ പുഴയിലേക്ക് കാലിട്ട് വേണമെങ്കില്‍ പന്ത് തട്ടും, അതിനുപുറമേ പുഴയുടെ മദ്യഭാഗത്ത് കയാക്കിങ്ങില്‍ ഇരുന്ന് എത്ര സമയം വേണമെങ്കിലും ചെകിളും ചെയുകയും പന്ത് കാലിലിലും കയ്യിലും വെച്ച് കറക്കുകയും ചെയ്യും. ഇങ്ങനെ നിരവധി അഭ്യാസപ്രകടനങ്ങളാണ് ഈ മിടുക്കന്‍ പന്ത് കൊണ്ട് ചെയ്യുന്നത്. നിലവില്‍ ഗൂഗിളിന്റെ കണക്ക് പ്രകാരം 280 മില്യണ്‍ കാഴ്ചക്കാരുള്ള കാബിയുടെ വീഡിയോയാണ് ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട വീഡിയോ എന്ന് പറയുന്നത്. അതിനു മറികടന്നാണ് 353 മില്യണിലേക്ക് റിസ്വാന്‍ എത്തിയത്. വൈകാതെ തന്നെ ഗൂഗിളില്‍ ഇറ്റാലിക്കാരന്‍ കാബിയുടെ പേരിനു പകരം ലോകത്ത് ഏറ്റവും കൂടുതല്‍ ഇന്‍സ്റ്റഗ്രാമില്‍ കാഴ്ചക്കാര്‍ക്ക് ഉള്ള റെക്കോര്‍ഡ് തന്റെ പേരില്‍ ഗൂഗിള്‍ മാറ്റി എഴുതുമെന്ന പ്രതീക്ഷയിലാണ് മുഹമ്മദ് റിസ് വാന്‍. മാങ്കടവ് സ്വദേശി അബ്ദുല്‍ മജീദ് മൈമൂന ദമ്പതികളുടെ മകനാണ് സഹോദരങ്ങള്‍ മുഹ്‌സിന്‍, റിഫാന്‍, ഇര്‍ഫാന തസ്‌നി എന്നിവരാണ്.


