മുക്കം: പുഴയില്‍ കുളിക്കുന്നതിനിടെ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരണപ്പെട്ടു. തിരുവമ്പാടി സെക്രട്ട് ഹാര്‍ട്ട് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി റയോണ്‍ ഷിന്റോ ആണ് ഇരുവഴിഞ്ഞി പുഴയിലെ താഴെ തിരുവമ്പാടിയില്‍ വെച്ച് ഒഴുക്കില്‍പെട്ട് മരണപ്പെട്ടത് .
തിരുവമ്പാടി ഒറ്റപ്പൊയില്‍ സ്വദേശി പടിഞ്ഞാറെ കുറ്റേല്‍ ഷിന്റോയുടെ മകനാണ് മരണപ്പെട്ട റയോണ്‍ ഷിന്റോ. ശനിയാഴ്ച്ച സ്‌കൂള്‍ അവധി ആയതിനാല്‍ സുഹൃത്തിന്റെ വീട്ടിലെത്തിയ റയോണ്‍ ഷിന്റോ സുഹൃത്തുക്കളുമൊത് തൊട്ടടുത്ത ഇരുവഴിഞ്ഞി പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയിരുന്നു. പിന്നീട് കുളിച്ചതിനു ശേഷം സുഹൃത്തിന്റെ വീട്ടില്‍ തിരിച്ചെത്തി ഭക്ഷണം കഴിച്ച് വീണ്ടും സുഹൃത്തുക്കളോടൊപ്പം പുഴയില്‍ കുളിക്കുന്ന സമയത്താണ് അപകടത്തില്‍ പെട്ടത്. ഉച്ചയ്ക്ക് ശേഷം രണ്ടു മണിയോടെയായിരുന്നു അപകടം.
അപകടകരം വിവരം അറിഞ്ഞ് മുക്കത്ത് നിന്നും എത്തിയ അഗ്‌നിരക്ഷാസേന കുട്ടിയെ രക്ഷപ്പെടുത്തി മുക്കത്തെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.


