Kozhikode Vision

അപകട രഹിത പുതുവര്‍ഷം; റോഡപകടങ്ങള്‍ കുറയ്ക്കുക എന്ന ലക്ഷ്യവുമായി രാമനാട്ടുകര

അപകട രഹിത പുതുവര്‍ഷം; റോഡപകടങ്ങള്‍ കുറയ്ക്കുക എന്ന ലക്ഷ്യവുമായി രാമനാട്ടുകര

രാമനാട്ടുകര: വര്‍ദ്ധിച്ചു വരുന്ന റോഡപകടങ്ങള്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ രാമനാട്ടുകരയില്‍ നഗരസഭയും പോലീസും വ്യാപാരി വ്യവസായികള്‍ ടാക്സി ഓട്ടോ ഡ്രൈവര്‍മ്മാര്‍ റെസ്‌ക്യൂ ടീം എന്നിവര്‍ ചേര്‍ന്ന് പ്രതിജ്ഞ എടുത്തു. അശ്രദ്ധമായ ഡ്രൈവിങ്, ഗതാഗതനിയമലംഘനം തടയുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. അപകടരഹിത പുതുവര്‍ഷം എന്ന പേരില്‍ ആരംഭിച്ച ബോധവല്‍ക്കരണ പരിപാടി പുതുവര്‍ഷദിനത്തില്‍ ഉപാധ്യക്ഷന്‍ സുരേഷ് കുമാര്‍ കേക്ക് മുറിച്ചു ഉദ്്ഘാടനം ചെയ്തു.

ഒരുവര്‍ഷം മുന്‍പേ ആരംഭിച്ച ബോധവല്‍ക്കരണപരിപാടി കൂടുതല്‍ കാര്യക്ഷമമാക്കി നടപ്പാക്കുകയാണ് ഈ വര്‍ഷത്തെ പ്രധാനലക്ഷ്യം. രാമനാട്ടുകര എയ്ഡ് പോസ്റ്റില്‍ നടന്ന ബോധവല്‍ക്കരണപരിപാടിയില്‍ എയ്ഡ് പോസ്റ്റ് ഇന്‍സ്‌പെക്ടര്‍ എം. രാജശേഖരന്‍ പ്രതിജ്ഞ ചൊല്ലി കൊടുത്തു. കൗണ്‍സിലര്‍മാരായ ലത്തീഫ്, ജൈസല്‍, സലീം, വില്ലേജ് ഓഫീസര്‍ സുരേഷ് കുമാര്‍, സി.കെ. അരവിന്ദന്‍, സുജിത് .പി.സി, അജ്മല്‍, ജലീല്‍ ചാലില്‍, രവീന്ദ്രന്‍ മാസ്റ്റര്‍ പ്രസന്നന്‍ പ്രണവം, റഷീദ് പുത്തൂര്‍പാഠം എ. സുബൈര്‍, സഹീര്‍ പെരുമുഖം തുടങ്ങിയവര്‍സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *