Kozhikode Vision

രാമാശ്രമം ഉണ്ണീരിക്കുട്ടി പുരസ്‌ക്കാരം കാനായി കുഞ്ഞിരാമന് സമ്മാനിച്ച് സാഹിത്യകാരന്‍ എം. മുകുന്ദന്‍

രാമാശ്രമം ഉണ്ണീരിക്കുട്ടി പുരസ്‌ക്കാരം കാനായി കുഞ്ഞിരാമന് സമ്മാനിച്ച് സാഹിത്യകാരന്‍ എം. മുകുന്ദന്‍

കോഴിക്കോട്: 34ാമത് രാമാശ്രമം ഉണ്ണീരിക്കുട്ടി പുരസ്‌ക്കാരസമര്‍പ്പണം കോഴിക്കോട് ശ്രീനാരായണ എഡ്യുക്കേഷന്‍ സൊസൈറ്റി എം.എ. ഉണ്ണീരിക്കുട്ടി മെമ്മോറിയല്‍ ഹാളില്‍ നടന്നു. രാമാശ്രമം ഉണ്ണീരിക്കുട്ടി പുരസ്‌ക്കാര ജേതാവ് കാനായി കുഞ്ഞിരാമന്് സാഹിത്യകാരന്‍ എം മുകുന്ദന്‍ പുരസ്‌കാരം സമ്മാനിച്ചു.

ആഗോള തലത്തില്‍ ശില്പകലയെ സമ്പന്നമാക്കുന്നതില്‍ നല്‍കിയ സംഭാവനകളെ മുന്‍നിര്‍ത്തിയാണ് പുരസ്‌ക്കാര ജേതാവായി കാനായി കുഞ്ഞിരാമന്് തിരഞ്ഞെടുത്തത്. 50,000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌ക്കാരം. എം എ സജീവ്, എം എ ജീഷ് എന്നിവര്‍ ചേര്‍ന്ന് കാനായി കുഞ്ഞിരാമനെ പൊന്നാടയണിയിച്ച് ആദരിച്ചു. ചടങ്ങില്‍ എം.കെ. മുനീര്‍ എംഎല്‍എ, മേയര്‍ ഡോ ബീനാഫിലിപ്പ്, സെക്രട്ടറി അഭിലാഷ് ശങ്കര്‍, മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ പി.വി. ചന്ദ്രന്‍, മുന്‍ കലക്ടര്‍ കെ. ജയകുമാര്‍ മുഖ്യാതിഥിയായി, ശിഷന്‍ ഉണ്ണീരികുട്ടി, ചിത്രകാരി കവില ബാലകൃഷ്ണന്‍, തുടങ്ങിയവര്‍സംബന്ധിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *