Kozhikode Vision

വിജ്ഞാനദീപം കൂട്ടായ്മയുടെ അഞ്ചാമത് വാര്‍ഷികാഘോഷങ്ങളും കുടുംബസംഗമവും കോഴിക്കോട് വെള്ളിമാടുകുന്ന് ജെ. ഡി. ടി. ഇസ്ലാം ഹാളില്‍ 21 ന് ചേരും

വിജ്ഞാനദീപം കൂട്ടായ്മയുടെ അഞ്ചാമത് വാര്‍ഷികാഘോഷങ്ങളും കുടുംബസംഗമവും കോഴിക്കോട് വെള്ളിമാടുകുന്ന് ജെ. ഡി. ടി. ഇസ്ലാം ഹാളില്‍ 21 ന് ചേരും

കോഴിക്കോട്: കാഴ്ച പരിമിതരുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് സാമൂഹ്യ മാധ്യമങ്ങളായ ടെലഗ്രാം, വാട്സ്ആപ്പ് എന്നിവയുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട് വ്യത്യസ്തങ്ങളായ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കി വരികയാണ് വിജ്ഞാനദീപം കൂട്ടായ്മ. വേള്‍ഡ് ഓഫ് ലൈറ്റ്’ എന്ന പേരില്‍ ഏഴ് പേരെ ഉള്‍പ്പെടുത്തി ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പായി രൂപീകരിച്ച ഈ കൂട്ടായ്മ ഇന്ന് കേരളത്തില്‍ കാഴ്ച പരിമിതരുടെ ഇടയിലെ ഏറ്റവും വലിയ ഓഡിയോ ലൈബ്രറിയായി നിലകൊള്ളുന്നു. 3500 ഓളം പുസ്തകങ്ങള്‍ അടങ്ങിയ ലൈബ്രറിയില്‍ ഏകദേശം 400 വളണ്ടിയേഴ്സ് ആണ് ഉള്ളത്. വിജ്ഞാനദീപം കൂട്ടായ്മയുടെ അഞ്ചാമത് വാര്‍ഷികാഘോഷങ്ങളും കുടുംബസംഗമവും ജനുവരി 21 ന് വെള്ളിമാടുകുന്ന് ജെ.ഡി.ടി. ഇസ്ലാം ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കേരളത്തിലെ കാഴ്ച പരിമിതരുടെ വായനയെ പരിപോഷിപ്പിക്കുന്നതിനായി അവരുടെ സമസ്ത മേഖലകളിലുമുള്ള വികസനം ലക്ഷ്യം വച്ച് 2018 മുതല്‍ കേരളത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന കാഴ്ചപരിമിതരുടെ ഇടയിലെ ഏറ്റവും വലിയ വായനക്കൂട്ടായ്മയാണ് വിജ്ഞാനദീപം ലൈബ്രറി. പഠനത്തില്‍ മികവ് പുലര്‍ത്തുന്നതും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുകന്നവരുമായ കാഴ്ച്ചപരിമിതിയുള്ള കുട്ടികള്‍ക്കും പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികളുടെ പഠനനിലവാരം ഉയര്‍ത്തുന്നതിനും അമേരിക്കന്‍ വനിതാ മലയാളി കൂട്ടായ്മയായ പുണ്യം ചാരിറ്റബിള്‍ ഓര്‍ഗനൈസേഷന്റെ സഹായത്തോടെ ലിറ്റില്‍ സ്‌കോളര്‍ഷിപ്പ് നല്‍കി വരുന്നു.

പ്രതിദിന മലയാളം – ഇംഗ്ലീഷ് പത്രങ്ങള്‍ ഓഡിയോ രൂപത്തിലാക്കി കാഴ്ചപരിമിതര്‍ക്ക് ലഭ്യമാക്കുക, കാഴ്ചപരിമിതരുടെ ഇടയിലെ വായനയെ പരിപോഷിപ്പിക്കുന്നതിനായി വര്‍ഷംതോറും വായനോത്സവം – വായനോത്സവ അനുബന്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവ സംഘടിപ്പിക്കുക, അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും തൊഴില ന്വേഷകര്‍ക്കും ആവശ്യമായ പാഠ്യ-പാഠ്യേതര ഓഡിയോ മൊഡ്യൂളുകള്‍ ലഭ്യമാക്കുക എന്നീ പ്രവര്‍ത്തനങ്ങളും ഈ കൂട്ടായ്മയില്‍കൂടി നടത്തി വരുന്നു. എം.കെ. രാഘവന്‍ എംപി ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ പുണ്യം ലിറ്റില്‍ സ്‌കോളര്‍ഷിപ്പിന്റെ ആദ്യഗഡു തുക വിതരണം ചെയ്യും. വായനോത്സവത്തില്‍ വിജയികളായവര്‍ക്കുള്ള സമ്മാനദാനവും എല്‍എസ്എസ്, യുഎസ്എസ് മൊഡ്യൂളുകളുടെ ഓഡിയോ പ്രകാശനവും ഓഡിയോ ലൈബ്രറി അവലോകനവും നടക്കും. തുടര്‍ന്ന് കൂട്ടായ്മയിലെ അംഗങ്ങളുടെ വിവിധ കലാപരിപാടികളുംഅരങ്ങേറും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *