കൊയിലാണ്ടി: വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദ്ദിച്ചെന്ന പരാതിയില്‍ തിരുവങ്ങൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനെതിരെ നടപടി സ്വീകരിക്കുക എന്ന ആവശ്യം ഉന്നയിച്ചാണ് എസ്എഫ്‌ഐ കൊയിലാണ്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്‌കൂളിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചത്. അധ്യാപകരുടെ ഭാഗത്ത് നിന്ന് മുമ്പും ഇത്തരത്തില്‍ ഉള്ള അനുഭവം നിരന്തരമായി വിദ്യാര്‍ത്ഥികള്‍ക്ക് ഉണ്ടായതായും ഇതില്‍ പരാതി നല്‍കിയ വിദ്യാര്‍ത്ഥികളുടെ വീട്ടില്‍ ബന്ധപ്പെട്ട് ഭീഷണിപ്പെടുത്തി പരാതി പിന്‍വലിപ്പിക്കാറുണ്ട് എന്നും ഇത് ചോദ്യം ചെയ്യുമ്പോള്‍ ധിക്കാരപരമായ സമീപമാനമാണ് ചില അധ്യാപകരും സംഘവും സ്വീകരിക്കുന്നത് എന്നും എസ്എഫ്‌ഐ ഉന്നയിച്ചു.
പ്രധാനഅധ്യാപകന് ലഭിച്ച പരാതികളില്‍ തന്നെ അടിച്ചതില്‍ തനിക്ക് പരാതി ഇല്ല എന്ന് വിദ്യാര്‍ത്ഥികളുടെ കയ്യില്‍ നിന്ന് സമ്മര്‍ദം ചെലുത്തി എഴുതി വാങ്ങി സ്‌കൂള്‍ നടപടി എടുക്കാതിരിക്കുകയാണ് ചെയ്യുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പ് ഇറക്കിയ ഉത്തരവിന് വിരുദ്ധമായാണ് ഇവിടെ അധ്യാപകര്‍ പ്രവര്‍ത്തിക്കുന്നത് എന്നും എസ്എഫ്‌ഐ പറഞ്ഞു. മാര്‍ച്ച് ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി എന്‍. ബിജീഷ് ഉത്ഘാടനം ചെയ്തു. എസ്എഫ്‌ഐ ഏരിയ സെക്രട്ടറി ഫര്‍ഹാന്‍ സ്വാഗതവും ഏരിയ പ്രസിഡന്റ് നവ്തേജ് അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം അര്‍ച്ചന ഏരിയ വൈസ് പ്രസിഡന്റ് അഭിനവ് എന്നിവര്‍സംസാരിച്ചു.


