Kozhikode Vision

പടര്‍ന്ന് പന്തലിച്ച ജൈവ കൃഷിക്ക് നൂറുമേനി. യുവ കര്‍ഷകരായ സിദ്ദിഖ് തിരുവണ്ണൂരും നൗഫല്‍ നടുവിലകവും ചേര്‍ന്നാണ് വേറിട്ട കൃഷി രീതി വിജയിപ്പിച്ചെടുത്തത്.

പടര്‍ന്ന് പന്തലിച്ച ജൈവ കൃഷിക്ക് നൂറുമേനി. യുവ കര്‍ഷകരായ സിദ്ദിഖ് തിരുവണ്ണൂരും നൗഫല്‍ നടുവിലകവും ചേര്‍ന്നാണ് വേറിട്ട കൃഷി രീതി വിജയിപ്പിച്ചെടുത്തത്.

കോഴിക്കോട്: കോഴിക്കോട് നഗരവാസികളായ ജൈവ കര്‍ഷകന്‍ സിദ്ദിഖ് തിരുവണ്ണൂരും സുഹൃത്ത് നൗഫല്‍ നടുവിലകവും ചേര്‍ന്നാണ് തിരുവണ്ണൂര്‍ ആല്‍ത്തറയ്ക്ക് സമീപത്തെ കുളത്തിന് സമീപം കൃഷി ചെയത് നൂറുമേനി വിളയിച്ചത്. ആദ്യ ഘട്ടം ജൈവ ചീര കൃഷി വിളവെടുത്തു. വിളവെടുപ്പ് കൃഷി അസി. ഡയറക്ട്ര്‍ പി.ജെ. വിനോദ് നിര്‍വ്വഹിച്ചു. മാതൃകപരമെന്ന് കൃഷി അസി. ഡയറക്ട്ര്‍ പി.ജെ. വിനോദ് പറഞ്ഞു

15 വര്‍ഷമായി ജൈവ കൃഷി മേഖലയില്‍ സജീവമാണ് സിദ്ധിഖ് തിരുവണ്ണൂര്‍. ഗ്രീന്‍ വെജ് കര്‍ഷക കൂട്ടായ്മയുടെ സെക്രട്ടറിയാണ്. ഐഎസ്എം ബ്രദര്‍ നാറ്റ് കാര്‍ഷിക സംഘം സംസ്ഥാന ഭാരവാഹിയും, ഹെല്‍പിംഗ് ഹാന്‍ഡ്‌സ് ചാരിറ്റബിള്‍ ട്രസ്റ്റ് പിആര്‍ഒയുമാണ്. അടുക്കളത്തോട്ടം വിഷയത്തില്‍ വിദ്യാലയങ്ങളിലും വിവിധ സംഘടനകളിലും ക്ലാസെടുക്കാറുണ്ട്. നൗഫല്‍ കൃഷി പഠിക്കാന്‍ കൂടിയാണ് സിദ്ധിക്കിനൊപ്പം കൂടിയത്. വ്യത്യാസതയാണ് ഇത്തരം കൃഷി രീതിയില്‍ എത്തിയതെന്ന് ജൈവ കര്‍ഷകന്‍ സിദ്ധിഖ് തിരുവണ്ണൂര്‍ പറഞ്ഞു.

കുളത്തിലേക്ക് ഇറങ്ങിയുള്ള കെട്ടിലാണ് ചട്ടികളില്‍ ചീര നട്ടത്. പെട്ടെന്ന് പൂവിടാത്ത വ്‌ളാത്താങ്കരയിനമാണിത്. അതിനാല്‍ ഏറെക്കാലം ചീരത്തണ്ട് മുറിച്ചെടുക്കാനാകും. രാവിലെയും വൈകിട്ടും ഒരുപോലെ വെയില്‍ ലഭിക്കും. കുളത്തിന് മീതെ ആയാതിനാല്‍ തണുപ്പും കിട്ടും. വെണ്ട, വഴുതന , പച്ചമുളക് എന്നിവയും കുളത്തിനരികെ കൃഷി ചെയ്തിട്ടുണ്ട്. വാര്‍ഡ് കൗണ്‍സിലര്‍ ആയിശാബി പാണ്ടികശാല മുഖ്യതിഥിയായി. സഹജ ഓര്‍ഗാനിക് ഡയക്ടര്‍ എല്‍ കെ വൈദ്യനാഥ്, കുഞ്ഞാലി തിരുവണ്ണൂര്‍ തുടങ്ങിയവര്‍സന്നിഹിതരായി

Related Articles

Leave a Reply

Your email address will not be published. Required fields are marked *