താമരശ്ശേരി: രാവിലെ കട തുറക്കാനായി എത്തിയ ജോലിക്കാരാണ് മോഷണവിവരം അറിയുന്നത്. കടയുടെ മുകള്‍ നിലയിലേക്ക് പോകുന്ന കോണിപ്പടിയുടെ സമീപത്തായുള്ള ഭിത്തി തുരന്നാണ് മോഷ്ടാവ് അകത്ത് കടന്നതെന്ന് വ്യക്തമായി. മോഷ്ടാക്കളെന്ന് കരുതുന്ന മൂന്ന് പേരുടെ സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതില്‍ രണ്ട് പേര് കടയുടെ ഭിത്തി തുരന്ന് അകത്ത് കയറുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. താമരശ്ശേരി പൊലീസ് സ്റ്റേഷന് സമീപമുള്ള റന ഗോള്‍ഡ് എന്ന ജ്വല്ലറിയിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്.
25 ലക്ഷം രൂപ വിലമതിക്കുന്ന 50 പവന് സ്വര്‍ണ്ണാഭരണങ്ങളാണ് മോഷ്ടാക്കല്‍ കവര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. കൊടുവള്ളി ആവിലോറ സ്വദേശി അബ്ദുല്‍ സലാമിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. രാത്രി 7.30 ഓടെ കട അടച്ചതായി ഉടമ പോലീസിന് മൊഴി നല്കി. താമരശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിന്റെ ഭാഗമായി സമീപ പ്രദേശങ്ങളിലുള്ള സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചതില്നിന്നുമാണ് മോഷ്ടാക്കളെന്ന് സംശയിക്കുന്നവരുടെ ദൃശ്യങ്ങള്‍ പോലീസിന്ലഭിച്ചത്.


