Kozhikode Vision

ചുരത്തില്‍ കാര്‍ തടഞ്ഞ് 68 ലക്ഷം രൂപ കവര്‍ന്ന സംഭവം, രണ്ട് പേര്‍ പോലീസ് പിടിയില്‍

ചുരത്തില്‍ കാര്‍ തടഞ്ഞ് 68 ലക്ഷം രൂപ കവര്‍ന്ന സംഭവം, രണ്ട് പേര്‍ പോലീസ് പിടിയില്‍

താമരശ്ശരി: താമരശ്ശേരി ചുരത്തില്‍ കാര്‍ തടഞ്ഞു നിര്‍ത്തി 68 ലക്ഷം കവര്‍ച്ച ചെയ്ത സംഘത്തിലെ രണ്ടു പേര്‍ പിടിയില്‍. ഡിസംബര്‍ പതിമൂന്നിനാണ് സംഭവം നടന്നത്. കോഴിക്കോട് റൂറല്‍ എസ്പി ഡോ. അര്‍വിന്ദ് സുകുമാര്‍, ഐപിഎസിന്റെ കീഴിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. എറണാകുളം കുഞ്ഞിക്കൈ കളത്തില്‍ തൊമ്മന്‍ എന്ന തോമസ്, തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ പുല്ലൂറ്റ് അലങ്കാരത്തു പറമ്പില്‍ ഷാമോന്‍ എന്നിവരാണ് ഇടപ്പള്ളി വെച്ചും കൊടുങ്ങല്ലൂര്‍ വെച്ചും താമരശ്ശേരി പോലീസിന്റെ പിടിയിലായത്.

കവര്‍ച്ചക്ക് ഉപയോഗിച്ച സ്വിഫ്റ്റ് കാറും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. താമരശ്ശേരി ഡിവൈഎസ്പി ഇന്‍ ചാര്‍ജ് പി. പ്രമോദിന്റെ നേതൃത്വത്തില്‍ താമരശ്ശേരി ഇന്‍സ്‌പെക്ടര്‍ സായൂജ്കുമാര്‍. എ, എസ്‌ഐ ജിതേഷ് .കെ.എസ്, സ്പെഷ്യല്‍ സ്‌ക്വാഡ് എസ്‌ഐമാരായ രാജീവ് ബാബു, ബിജു പൂക്കോട്ട്, എഎസ്‌ഐ അഷ്‌റഫ്. വി,സീനിയര്‍ സിപിഒമാരായ ജയരാജന്‍ പനങ്ങാട്, ജിനീഷ് ബാലുശ്ശേരി, സിപിഒ മുജീബ്. എം, ജിതിന്‍ .കെ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *