കൊടിയത്തൂര്‍: പൊതു വിപണിയില്‍ പല വ്യഞ്ജനങ്ങള്‍ക്കും പച്ചക്കറികള്‍ക്കുമുള്‍പ്പെടെ വില കുതിച്ചുയരുമ്പോള്‍ സാധാരണക്കാരുടെ ആശ്രയമായിരുന്ന മാവേലി സ്റ്റോറുകള്‍. എന്നാല്‍ ഇവിടെ നിന്നും സബ്സിഡി നിരക്കില്‍ വിതരണം ചെയ്തിരുന്ന സാധനങ്ങള്‍ മാസങ്ങളായി ലഭിക്കാതായതോടെയാണ് മാവേലി സ്റ്റോറിനെതിരെ പാരഡി ഗാനവും ആലപിച്ചു കൊണ്ട് കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനും ഒന്‍പതാം വാര്‍ഡ് മെമ്പറുമായ ബാബു പൊല് കുന്ന് കൊടിയത്തൂര്‍ മാവേലി സ്റ്റോറിന് മുന്നില്‍ പ്രതിഷേധിച്ചത്. സാധനങ്ങള്‍ ഇല്ലാത്ത മാവേലി സ്റ്റോറുകളെ കുറിച്ച് ബാബു പൊലുകുന്ന് തന്നെ എഴുതി തയ്യാറാക്കിയ ഗാനമാണ് ആലപിച്ചത്.
മാവേലി സ്റ്റോറോ മഹാ – വലിസ്റ്റോറോ എന്ന് എഴുതിയ ഫ്ലക്സ് ബോര്‍ഡ് സ്റ്റാേറിന് മുന്നില്‍ സ്ഥാപിച്ചായിരുന്നു പ്രതിഷേധം. രാവിലെ പത്ത് മണിക്കാരംഭിച്ച സമരം 12 മണി വരെ നീണ്ടു. സാധാരണക്കാര്‍ വിലക്കയറ്റം കൊണ്ട് പൊറുതി മുട്ടുമ്പോള്‍ സര്‍ക്കാര്‍ വീണ്ടും വീണ്ടും ജനങ്ങളെ ദുരിതത്തിലേക്ക് തള്ളിവിടുകയാണന്ന് ബാബു പൊലുകുന്ന് പറഞ്ഞു.
സമരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു പരിപാടി ഉദ്ഘാടനം ചെയ്തു. സബ്സിഡി സാധനങ്ങള്‍ പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ബാബു പൊലുകുന്ന് സര്‍ക്കാരിന് സമര്പ്പിക്കുകുന്നതിനായി തയ്യാറാക്കിയ നിവേദനം വ്യാപാരി വ്യവസായി ഏകോപന സമിതി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ഷരീഫ് അമ്പലക്കണ്ടി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് വി. ഷംലൂലത്തിന് കൈമാറി. ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് കെ.പി സുബ്രമണ്യന്‍ അധ്യക്ഷത വഹിച്ചു .പി. ഹരിദാസന്, റിനീഷ് കളത്തിങ്ങല്‍, യു.പി മമ്മദ്, സമദ് കണ്ണാട്ടില്‍, വിലാസിനി, ബൈജു ഉണിക്കാേരന് കുന്ന് തുടങ്ങിയവര്‍ പ്രതിഷേധ പരിപാടിയില്‍പങ്കെടുത്തു


