താമരശ്ശേരി: താമരശ്ശേരിക്ക് സമീപം പുല്ലാഞ്ഞിമേടിലാണ് രണ്ട് കാറുകള്‍ ഇടിച്ച’ തകര്‍ത്ത ശേഷം പിക്കപ്പ് നിര്‍ത്താതെ പോയത്. വ്യാഴാഴ്ച രാവിലെ 8 .30 ഓടെയായിരുന്നു അപകടം നടന്നത്. പുല്ലാഞ്ഞിമേട് ഹോട്ടലിന് മുന്നില്‍ നിര്‍ത്തിയിട്ട ഹോട്ടല്‍ ഉടമയുടെ കാര്‍ ഇടിച്ചു തകര്‍ത്ത ശേഷം ദേശീയ പാതയിലൂടെ വയനാട് ഭാഗത്തേക്ക് പോകുകയായിരുന്ന മറ്റൊരു കാറിലും ഇടിക്കുകയായിരുന്നുവെന്ന് ദൃകസാക്ഷികള്‍ പറഞ്ഞു. അതേ സമയം വയനാട്ടിലേക്ക് പോകുകയായിരുന്ന വണ്ടൂര്‍ സ്വദേശിയായ റഹ്‌മത്തിന്റെ കാറില്‍ കുട്ടികളടക്കം ഏഴുപേരാണ് ഉണ്ടായിരുന്നത് ഇവര്‍ പരുക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. എന്നാല്‍ രണ്ട് കാറിലും ഇടിച്ച് നിര്‍ത്താതെ വയനാട് ഭാഗത്തേക്ക് പോയ പിക്കപ്പ് നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയും പിക്കപ്പ് ഡ്രൈവര്‍ മലപ്പുറം ചേളാരി സ്വദേശി രഞ്ജിത്തിനെ പോലീസ് കസ്റ്റഡിയില്‍എടുത്തു.
Tags:
You can share this post!
editor


