Kozhikode Vision

ഒത്തുചേരല്‍; സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും സംഗമവേദി ഒരുക്കി മെയ് ഫ്ളവര്‍ ഹോട്ടല്‍ ജീവനക്കാരുടെ കൂട്ടായ്മ

ഒത്തുചേരല്‍; സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും സംഗമവേദി ഒരുക്കി മെയ് ഫ്ളവര്‍ ഹോട്ടല്‍ ജീവനക്കാരുടെ കൂട്ടായ്മ

കോഴിക്കോട്: വിശ്രമമില്ലാത്ത ഹോട്ടല്‍ ജോലിയിലെ തിരക്കുകളില്ലാതെ അവര്‍ ഒരിക്കല്‍കൂടി ഒത്തുച്ചേര്‍ന്നു. 10 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മെയ് ഫ്ളവറിന്റെ ഭാഗമായിരുന്ന ജീവനക്കാരുടെ സ്നേഹസംഗമത്തിനാണ് കോഴിക്കോട്ടെ ചോയ്സ് ഹോട്ടല്‍ സാക്ഷ്യം വഹിച്ചത്. സ്നേഹത്തിന്റെ രൂചിക്കൂട്ടുകള്‍ പകര്‍ന്ന് നല്‍കിയ ജീവനക്കാര്‍ അവര്‍ക്കിടയിലെ സ്നേഹബന്ധങ്ങളും ഊട്ടി ഉറപ്പിച്ചു. പദവിയോ സ്ഥാനമാനങ്ങളോ ഇവരുടെ സൗഹൃദങ്ങള്‍ക്കിടയില്‍ മതില്‍കെട്ടുകള്‍ പണിതില്ല. ഓഫീസര്‍ മുതല്‍ ദേഹണ്ണക്കാരന്‍ വരെ സൗഹൃദകൂട്ടത്തിലെ ഭാഗമായതും വേറിട്ട കാഴ്ചയാണ്. എക്സ് ടീം മെയ് ഫ്ളവര്‍ എന്ന പേരില്‍ ഒരുക്കിയ സൗഹൃദസംഗമം മുന്‍ ജി.എം. രാമചന്ദ്രന്‍ പാലക്കാട് ഉദ്ഘാടനം ചെയ്തു.

ചടങ്ങിനോടനുബന്ധിച്ച് വര്‍ഷങ്ങള്‍ക്ക്് മെയ് ഫ്ളവറില്‍ നിന്നും പിരിഞ്ഞ് പോയ മുതിര്‍ന്ന ജീവനക്കാരെയും ആദരിച്ചു. സൗഹൃദത്തിലൂടെ പടരുന്ന ബന്ധങ്ങളെ വന്‍മരങ്ങളാക്കി മാറ്റുന്നതിനോടൊപ്പം തന്നെ സുരക്ഷയുടെ തണല്‍ ഒരുക്കാനും ഈ കൂട്ടായ്മ മറന്നില്ല. കൂട്ടായ്മയിലൂടെ ലഭിക്കുന്ന പണം സ്വരൂപിച്ച് സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാനാണ് എക്സ് ടീം മെയ് ഫ്ളവര്‍ സൗഹൃസംഗമത്തിന്റെ തീരുമാനം. വിശ്വന്‍ പൊറ്റമ്മല്‍, സജിത്ത് വള്ളിക്കുന്ന്, ഷൈജു ജോണ്‍ തോട്ടട, സാംസണ്‍ ഗോവിന്ദപുരം എന്നിവര്‍സംബന്ധിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *