Kozhikode Vision

ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് വാഹനപ്രചരണ ജാഥയ്ക്ക് സ്വീകരണം

ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് വാഹനപ്രചരണ ജാഥയ്ക്ക് സ്വീകരണം

ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഫോട്ടോ ഫെസ്റ്റ് ഇന്ത്യ 2023 ന്റെ വാഹനപ്രചരണ ജാഥയ്ക്ക് പയ്യോളി ടൗണില്‍ ആണ് സ്വീകരണം നല്‍കിയത്. ജൂണ്‍ 15, 16, 17 എന്നീ തിയ്യതികളിലാണ് അങ്കമാലിയില്‍ വച്ച് ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ഇന്ത്യയിലെ പ്രൈം ട്രേഡ് ഫെയര്‍ ആയ ഫോട്ടൊ ഫെസ്റ്റ് ഇന്ത്യ 2023 ന്റെ 18-ാം മത് എഡിഷന്‍ നടക്കുന്നത. ഇതിന്റെ മുന്നോടിയായാണ് വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചത്. എ.കെ.പി.എ പയ്യോളി യൂണിറ്റ് വിപുലമായ സ്വീകരണ പരിപാടിയാണ് ടൗണില്‍ ഒരുക്കിയത്. ജാഥാ ക്യാപ്റ്റന്‍ സംസ്ഥാന സെക്രട്ടറി സജീഷ് മണിയെയും ജില്ലാ സെക്രട്ടറി ജിതിന്‍ വളയനാടിനെയും എകെ പി എ യൂണിറ്റ് പ്രസിഡണ്ട് രാമചന്ദ്രന്‍ അയനിക്കാടും ആയ്യോളി യൂണിറ്റ് സെക്രട്ടറി സുരേന്ദ്രന്‍ പയ്യോളിയും ഷാളണിയിച്ചു സ്വീകരിച്ചു.. ജില്ലാ കമ്മിറ്റിയംഗം പ്രവീണ്‍. ട്രഷറര്‍ ജി ജിപ്രസാദ്. വസന്തന്‍ വടകര രാജേഷ് അയനിക്കാട് .എന്നിവര്‍ സംസാരിച്ചു.

https://www.facebook.com/kozhikodevision/videos/802482764432979/

Related Articles

Leave a Reply

Your email address will not be published. Required fields are marked *