പഞ്ചാബില്‍ ചൈനീസ് നിര്‍മിത ഡ്രോണും മയക്കുമരുന്ന് അടങ്ങിയ പായ്ക്കറ്റും ബിഎസ്എഫ് കണ്ടെടത്തു. തര്‍ന്‍ തരണ്‍ ജില്ലയിലെ കല്‍സിയാന്‍ ഖുര്‍ദ് പ്രദേശത്തെ നെല്‍വയലില്‍ നിന്നാണ് ഇവ കണ്ടെടുത്തത്.ചൊവ്വാഴ്ച വൈകുന്നേരമാണ് ബിഎസ്എഫ് സൈനികര്‍ ഡ്രോണ്‍ കണ്ടെത്തിയത്. ഇവ പിടികൂടി നടത്തിയ പരിശോധനയിലാണ് 2.7 കിലോഗ്രാം മയക്കുമരുന്ന് കണ്ടെത്തിയത്.അതേസമയം, അമൃത്സറിലെ രജതാല്‍ ഗ്രാമത്തിനടുത്തുള്ള നെല്‍വയലില്‍ നിന്ന് ബിഎസ്എഫ് ഒരു ഡ്രോണ്‍, ഹെറോയിന്‍ അടങ്ങിയ കുപ്പി എന്നിവ കണ്ടെടുത്തിരുന്നു.


