Kozhikode Vision

കോഴിക്കോട്ട് എ.ബി.വി.പി മാര്‍ച്ചില്‍ സംഘര്‍ഷം

കോഴിക്കോട്ട് എ.ബി.വി.പി  മാര്‍ച്ചില്‍ സംഘര്‍ഷം

പ്രവര്‍ത്തകര്‍ക്കുനേരെ പോലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു

കോഴിക്കോട്: എബി വി പി പിയുടെ നേതൃത്വത്തില്‍ സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ബാരിക്കേടുകള്‍ മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കുനേരെ പോലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. മുദ്രാവാക്യമുയര്‍ത്തി പ്രതിഷേധം ശക്തമാക്കിയ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഉന്നത വിദ്യാഭ്യാസ മേഖലയെ ഇടതുപക്ഷ സര്‍ക്കാര്‍ തകര്‍ക്കുകയാണെന്നും, എസ് എഫ് ഐയുടെ എല്ലാ പ്രവര്‍ത്തികള്‍ക്കും കേരള പോലീസ് കൂട്ട് നില്‍ക്കുകയാണെന്നു ആരോപിച്ചായിരുന്നു മാര്‍ച്ച്. പ്രതിഷേധവുമായി എത്തിയ പ്രവര്‍ത്തകരെ കമ്മീഷ്ണര്‍ ഓഫീസിന് മുന്നില്‍ പോലീസ് ബാരിക്കേഡുകള്‍ വച്ച് തടഞ്ഞു. ഉള്ളിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചത് തടഞ്ഞതിനെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ ബാര്‍ക്കേഡിനു മുകളില്‍ കയറിനിന്ന് പോലീസിനു നേര്‍ക്ക് പ്രവര്‍ത്തകര്‍ മുദ്രാവക്യം വിളിച്ചു. തുടര്‍ന്ന് പ്രതിഷധക്കാരെ പിരിച്ചുവിടാന്‍ പോലീസ് മൂന്നു തവണ ജലപീരങ്കിയും കൂടാതെ കണ്ണീര്‍വാതകവും പ്രയോഗിച്ചു. കല്ലായ് റോഡിലെ എ ബി വി പി ഓഫീസിന് മുന്നില്‍ നിന്നും ആരംഭിച്ച മാര്‍ച്ചില്‍ എബി വിപി യുടെ 100 കണിക്കിന് പ്രവര്‍ത്തകരാണ് അണിചേര്‍ന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *