ഉള്ളിയേരി: കോണ്‍ഗ്രസ് പ്രസ്ഥാനത്തെ അടുത്ത തെരഞ്ഞെടുപ്പിലേക്ക് സജ്ജമാക്കാന്‍ പ്രവര്‍ത്തകര്‍ സജീവമായി രംഗത്തിറങ്ങണമെന്ന് കോണ്‍ഗ്രസ് ദേശീയ വര്‍ക്കിംഗ് കമ്മിറ്റി മെമ്പര്‍ ശശി തരൂര്‍. ഉള്ളിയേരിയില്‍ നിര്‍മ്മിച്ച ഉമ്മന്‍ചാണ്ടി ഭവന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉള്ള്യരിയില്‍ എത്തിയ ശശി തരൂരിന് ആവേശോജ്വലമായ സ്വീകരണമാണ് നല്‍കിയത്. ഗണേഷ് ബാബു ചടങ്ങിന് അധ്യക്ഷത വഹിച്ചു.
വിവിധ പരിപാടികളോടെയാണ് കോണ്‍ഗ്രസ് ഭവന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. കോണ്‍ഗ്രസ് നേതാക്കളായ കെ.സി. അബു സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് ടി. സിദ്ദിഖ്, ജില്ലാ കോണ്‍ഗ്രസ് പ്രസിഡണ്ട് കെ. പ്രവീണ്‍കുമാര്‍, ജില്ലാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി നിജേഷ് അരവിന്ദ് തുടങ്ങിയ നേതാക്കള്‍ ഉള്ളിയേരിയില്‍ നടന്ന വന്‍ പൊതുയോഗത്തില്‍ സംസാരിച്ചു. കൂടാതെ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച പ്രതിഭകളെയും കോണ്‍ഗ്രസിനു വേണ്ടി ഏറെക്കാലം കഷ്ടപ്പെട്ട് പ്രവര്‍ത്തിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ചടങ്ങില്‍ വച്ച്ആദരിച്ചു.


