ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ ഒന്ന് മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കായി 2023-24 അധ്യായന വര്‍ഷാരംഭത്തില്‍ തന്നെ ലംപ്സം ഗ്രാന്റ്, അഞ്ച് മാസത്തെ സ്‌റ്റൈപന്റ് എന്നിവ വിതരണം ചെയ്യുന്നു. ഇതിനായി സ്‌കൂളുകളിലെ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ മുഴുവന്‍ വിവരങ്ങളും ബാങ്ക് അക്കൗണ്ട് ശരിപകര്‍പ്പ് ഉള്‍പ്പെടെ പ്രധാനാധ്യാപകര്‍ സാക്ഷ്യപ്പെടുത്തി ഫോറം നമ്പര്‍ ഒന്നില്‍ ആമുഖ കത്ത് സഹിതം ലഭ്യമാക്കണം. ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസ്, സിവില്‍ സ്റ്റേഷന്‍ സി ബ്ലോക്ക്, നാലാം നില എന്ന അഡ്രസ്സിലോ കോഴിക്കോട് ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസില്‍ നേരിട്ടോ ജൂണ്‍ 20 ന് മുന്‍പ് ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് – 0495-2376364.


