കോഴിക്കോട് ജില്ലയുടെ പുതിയ കളക്ടറായി സ്‌നേഹില്‍ കുമാര്‍ സിങ് വ്യാഴാഴ്ച ചുമതലയേല്‍ക്കും. എന്നാല്‍ മാറ്റം എങ്ങോട്ടെന്നറിയാതെ നിലവിലെ കളക്ടര്‍ എ.ഗീത. മറ്റു ജില്ലകളില്‍ ഉള്ളവര്‍ക്ക് പുതിയ നിയമന ഉത്തരവ് ലഭിച്ചെങ്കിലും നിലവിലെ കളക്ടര്‍ക്ക് മാത്രം എങ്ങോട്ടാണ് മാറ്റമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല.
കേരളത്തില്‍ ആറു കളക്ടര്‍മാരെ മാറ്റി നിയമിച്ചതോടെയാണ് കോഴിക്കോടും പുതിയ കളക്ടര്‍ എത്തുന്നത്. കോഴിക്കോട് ജില്ലയുടെ പുതിയ കളക്ടറായി സ്‌നേഹില്‍ കുമാര്‍ സിങ് വ്യാഴാഴ്ച ചുമതലയേല്‍ക്കുമെങ്കിലും എന്നാല്‍ മാറ്റം എങ്ങോട്ടെന്നറിയാതെ നിലവിലെ കളക്ടര്‍ എ.ഗീത. മറ്റു ജില്ലകളില്‍ ഉള്ളവര്‍ക്ക് പുതിയ നിയമന ഉത്തരവ് ലഭിച്ചെങ്കിലും നിലവിലെ കളക്ടര്‍ക്ക് മാത്രം എങ്ങോട്ടാണ് മാറ്റമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. ഏഴുമാസം മുമ്പാണ് എ.ഗീത വയനാട്ടില്‍ നിന്ന് കോഴിക്കോട്ടേക്ക് സ്ഥലം മാറി എത്തുന്നത്. ജില്ലയില്‍ നിപ സമയത്ത് ആരോഗ്യവകുപ്പിനെയും മറ്റും ഏകോപിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചത് എ.ഗീതയാണ്. അവലോകന യോഗങ്ങള്‍ ചേരുന്നതിനും മറ്റ് ആവശ്യങ്ങള്‍ക്കും മികച്ച പ്രകടനമാണ് കളക്ടര്‍ കാഴ്ച വെച്ചത്. അവരുടെ നിപ കാലത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ സ്വീകാര്യതയും ലഭിച്ചു. ജില്ലയുടെ മാലിന്യ നിര്‍മാര്‍ജനമടക്കം മികച്ച പ്രവര്‍ത്തനവുമായി മുന്നോട്ട് പോകുമ്ബോഴാണ് പെട്ടന്നുള്ള സ്ഥലംമാറ്റം. വയനാട് കളക്ടറായിരിക്കുമ്ബോള്‍ 2022-23 വര്‍ഷത്തെ മികച്ച ജില്ലാ കളക്ടര്‍ അവാര്‍ഡ് ലഭിച്ചിരുന്നു. കൂടാതെ അരങ്ങില്‍ തിളങ്ങിയ നര്‍ത്തകി കൂടിയാണ് എ. ഗീത.


