മഹാത്മാഗാന്ധി പീസ് ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ 2022 – 23 ലെ മഹാത്മാഗാന്ധി എക്‌സലന്‍സി അവാര്‍ഡ് കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബിന് ലഭിച്ചു. കൊല്ലം ഗാന്ധി പീസ് ഫൗണ്ടേഷന്‍ ആസ്ഥാനത്ത് വച്ച് നടന്ന ചടങ്ങില്‍ ഗോവ ഗവര്‍ണ്ണര്‍ പി.സി. ശ്രീധരന്‍ പിള്ള പുരസ്‌കാരം നല്‍കി. കേരളബാങ്കിന്റെ എക്‌സിക്യൂട്ടീവ് ഡയറകടരും, സഹകരണ മേഖലയിലെ എന്‍ജിനീയറിംങ്ങ് കോളേജായ എം.ദാസന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് & ടെക്‌നോളജി – കോഴിക്കോടിന്റെ ചെയര്‍മാനുമാണ് എം മെഹബൂബ്.
കേരളത്തിലെ പൊതു വിതരണ രംഗത്ത് കണ്‍സ്യൂമര്‍ഫെഡ് നടത്തുന്ന സാമൂഹ്യ പ്രതിബന്ധതയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കും, നീതി മെഡിക്കല്‍സ്റ്റോറുകള്‍ വഴിയുള്ള ആതുരസേവന രംഗത്തെ ഇടപെടലുകള്‍ക്കും നല്‍കിയ നേതൃത്വവും ദിശാബോധവും പരിഗണിച്ചാണ് എം. മെഹബൂബിനെ ഇത്തവണത്തെ മഹാത്മാഗാന്ധി എക്‌സലന്‍സ് അവാര്‍ഡിന് പരിഗണിച്ചിട്ടുള്ളത്. അപ്പക്‌സ് സഹകരണ സ്ഥാപനമായ കണ്‍സ്യൂമര്‍ ഫെഡിനെ അഴിമതിയാലും സാമ്പത്തിക പ്രതിസദ്ധിയാലും ഉണ്ടായ തകര്‍ച്ചയില്‍ നിന്നും ഉയര്‍ച്ചയുടെ പടവുകളിലേക്കെത്തിച്ച് പ്രതിസന്ധികളില്‍ നിന്നും കരകയറ്റുന്നതിനായി എം. മെഹബൂബിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി നടത്തിയ പ്രവര്‍ത്തനങ്ങളും ഈ അവാര്‍ഡിനായി പരിഗണിക്കപ്പെട്ടു.
2017 ല്‍ കണ്‍സ്യൂമര്‍ഫെഡ് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയുടെ കണ്‍വീനറായി ചുമതലയേറ്റ് പിന്നീട് കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടതുമുതലുള്ള 7 വര്‍ഷ കാലയളവ് കണ്‍സ്യൂമര്‍ഫെഡിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ കാലഘട്ടമായിരുന്നു. 7 വര്‍ഷ കാലയളവില്‍ നഷ്ടത്തിന്റെ മേഖലകള്‍ കണ്ടെത്തി കൃത്യമായ സാമ്പത്തിക അച്ചടക്കം നടപ്പിലാക്കി. ചുമതല ഏറ്റെടുക്കുമ്പോള്‍ 950 കോടിയുടെ ബാധ്യതയുണ്ടായിരുന്ന സ്ഥാപനത്തെ കോവിഡ് പ്രതിസന്ധി ഘട്ടങ്ങളിലൊഴികെ ലാഭകരമാക്കി പ്രവര്‍ത്തിപ്പിച്ചു. 750 നീതിസ്റ്റോറുകളും 1376 നീതി മെഡിക്കല്‍ സ്റ്റോറുകളും 176 ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകളും 12 നീതി മെഡിക്കല്‍ വെയര്‍ഹൗസുകളും ഒരു ശീതീകരിച്ച ഗോഡൗണ്‍ അടക്കം 34 ഗോഡൗണുകളും 45 സഞ്ചരിക്കുന്ന ത്രിവേണികളും ഉള്‍പ്പെടുന്ന വിപണനശൃംഖലകള്‍ തീര്‍ത്ത് ശക്തമായ വിപണി ഇടപെടല്‍ സാധ്യമാക്കി. ഉത്സവ വേളകളില്‍ സഹകരണ ബാങ്കുകളുടെ സഹകരണത്തോടെ നടത്തുന്ന ഓണച്ചന്തകളടക്കമുള്ള സഹകരണ വിപണികള്‍ വിലക്കയറ്റം പിടിച്ചു നിര്‍ത്തുന്നതില്‍ നിര്‍ണ്ണായകമായ പങ്ക് വഹിക്കുന്നു. ഏറ്റവും വലിയ വിപണിചൂഷണം നടക്കുന്ന അധ്യയന വര്‍ഷാരംഭത്തില്‍ നടത്തുന്ന ത്രിവേണി സ്‌കൂള്‍മാര്‍ക്കറ്റുകളും വ്യത്യസ്തമായ വിപണി ഇടപെടലാണ്.
ഓണ്‍ലൈന്‍ വ്യാപാരത്തിലും, ഹോം ഡെലിവറി രംഗത്തും ഗൃഹോപകരണ മേഖലയിലും കണ്‍സ്യൂമര്‍ഫെഡിന്റെ തനതായ ഇടപെടലുകള്‍ സജീവമാക്കി. കോവിഡ് കാലത്ത് കണ്‍സ്യൂമര്‍ഫെസ് നടത്തിയ സാമൂഹ്യപ്രതിബന്ധതയോടെയുള്ള ഇടപെടലുകള്‍ക്ക് സഹകരണവകുപ്പിന്റെ പ്രത്യേക പുരസ്‌കാരം തന്നെ ലഭിക്കുകയുണ്ടായി.
ആധുനിക കാലഘട്ടത്തിലെ വെല്ലുവിളികള്‍ അതിജീവിക്കാന്‍ കഴിയും വിധമുള്ള നവീന സോഫ്റ്റ് വെയര്‍ ഇംപ്ലിമെന്റേഷന്‍ അവസാനഘട്ടത്തിലാണ്. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഏറെ പ്രചാരമുള്ള ത്രിവേണി നോട്ട്ബുക്കുകള്‍ ആധുനികമായ മാറ്റത്തോടെ അടുത്ത വര്‍ഷം വിപണിയിലിറങ്ങും. കുന്നംകുളത്തെ ഫെഡറേഷന്റെ നോട്ട്ബുക്ക് നിര്‍മ്മാണ യൂണിറ്റ് അതിനായി ഒരുങ്ങുകയാണ്.
അങ്കണ്‍വാടികള്‍ക്ക് ഗുണമേന്മയോടെയും വിലക്കുറവിലും ICDS പദ്ധതിയിലുള്‍പ്പെടുത്തി ബ്രോക്കണ്‍ വീറ്റ് അടക്കമുള്ള ഭക്ഷ്യധാന്യങ്ങള്‍ നല്‍കുന്നതിനായി ഫുഡ്‌പ്രൊസസിങ്ങ് ഫാക്ടറിയും കണ്‍സ്യൂമര്‍ഫെഡ് ഉടന്‍ ആരംഭിക്കുകയാണ്.
അന്യസംസ്ഥാനങ്ങളിലെ പ്രധാന കേന്ദ്രങ്ങളിലും വിദേശരാജ്യങ്ങളിലുമടക്കം ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകളുടെ ഫ്രാഞ്ചൈസികള്‍ ആരംഭിക്കുന്നതിനുള്ള പ്രാഥമിക നടപടികളിലുമാണ് കണ്‍സ്യൂമര്‍ഫെഡ് .
സഹകരണ മേഖലയിലെ പ്രവര്‍ത്തന പരിചയവും, സഹകാരിബന്ധവും കണ്‍സ്യൂമര്‍ഫെഡിനെ മുന്നോട്ട് കൊണ്ട് പോകന്നതില്‍ മെഹബൂബിന് സഹായകരമായിട്ടുണ്ട്. ദീര്‍ഘകാലം കോഴിക്കോട് ജില്ലാസഹകരണബാങ്ക് പ്രസിഡന്റായും പിന്നീട് സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റായും കേരഫെഡ് വൈസ് ചെയര്‍മാനായും വിവിധ അപ്പക്‌സ് സഹകരണ സ്ഥാപനങ്ങളുടെ ഭരണസമിതിയംഗമായും പ്രവര്‍ത്തിച്ച മെഹബൂബിന് കേരളത്തിലെ മികച്ച സഹകാരിക്കുള്ള സംസ്ഥാന സര്‍ക്കാറിന്റെ പുരസ്‌കാരവും, ഇന്ത്യയിലെ മികച്ച ജില്ലാസഹകരണ ബാങ്ക് പ്രസിഡന്റിനുള്ള ദേശീയഅവാര്‍ഡും ഇതിന് മുന്‍പ് ലഭിച്ചിട്ടുണ്ട്.


