കൊയിലാണ്ടി: 2023 24 വര്‍ഷത്തെ കൊയിലാണ്ടി ഉപജില്ലാ സ്കൂള്‍ കലോത്സവ ലോഗോ പ്രകാശനം ചെയ്തു. പ്രശസ്ത സാഹിത്യകാരനും ഗാനരചയിതാവും പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ രമേശ് കാവില്‍ പഞ്ചായത്ത് പ്രസിഡന്റ് സുഗതന് മാസ്റ്റര്‍ക്ക് നല്‍കിയാണ് ലോഗോ പ്രകാശനം നിര്‍വഹിച്ചുത്.
പൊയില്‍കാവ് എച്ച്എസ്എസിലെ എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി നിഹാരിക രാജാണ് ലോഗോ രൂപകല്‍പ്പന ചെയ്തത്. പ്രിന്‍സിപ്പല്‍ രേഖ ടീച്ചര്‍, പ്രധാന അധ്യാപകന് അബ്ദുറഹ്മാന്, പിടിഎ പ്രസിഡന്റ് ശശി ഉട്ടേരി, എസ്എസ്ജി ചെയര്മാന് എകെഎന്‍ അടിയോടി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.


