കൊച്ചി: സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ബ്രോഡ്കാസ്റ്റ്, കേബിള്‍, ബ്രോഡ്ബാന്‍ഡ് എക്സിബിഷനായ മെഗാ കേബിള്‍ ഫെസ്റ്റിന്റെ ഇരുപത്തി ഒന്നാം എഡിഷന് കൊച്ചി കടവന്ത്രയിലെ രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ തുടക്കമായി.സഫാരി ടിവി മാനേജിംഗ് ഡയറക്ടര്‍ സന്തോഷ് ജോര്‍ജ്ജ് കുളങ്ങര മെഗാ കേബിള്‍ ഫെസ്റ്റിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വലിയമാറ്റത്തിന്റെ ചാലക ശക്തിയായി മെഗാ കേബിള്‍ ഫെസ്റ്റ് മാറട്ടെ എന്നും അദ്ദേഹം ആശംസിച്ചു.
അത്ഭുതപ്പെടുത്തുന്ന മാറ്റങ്ങള്‍ക്ക് ഇന്‍ഡസ്ട്രി വിധേയമാകാന്‍ പോകുന്ന സാഹചര്യത്തില്‍ ടെക്നോളജിക്ക് ഒപ്പം സഞ്ചരിച്ച് ടെക്നോളജി എങ്ങനെയാവുമെന്ന് മുന്‍കൂട്ടി കാണാന്‍ കഴിയണമെന്നും അത്തരം ശ്രമങ്ങളുടെ ഭാഗമാണ് ഈ മെഗാ കേബിള്‍ ഫെസ്റ്റ് എന്നും അദ്ദേഹം പറഞ്ഞു. വലിയമാറ്റത്തിന്റെ ചാലക ശക്തിയായി മെഗാ ബേബിള്‍ ഫെസ്റ്റ് മാറട്ടെ എന്നും അദ്ദേഹം ആശംസിച്ചു.
കേബിള്‍ ടി.വി ഒപ്പറേറ്റേഴ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയും ഇന്‍ഫോമീഡിയ ചീഫ് പ്രമോട്ടറുമായ കെ.വി രാജന്‍ ഉദ്ഘാടന ചടങ്ങിന് സ്വാഗതം പറഞ്ഞു. കേബിള്‍ ടി.വി ഒപ്പറേറ്റേഴ്സ് അസോസിയേഷന്‍ പ്രസിഡണ്ട് അബൂബക്കര്‍ സിദ്ദീഖ് അധ്യക്ഷം വഹിച്ചു. ചടങ്ങില്‍ ഫ്ളവേഴ്സ് ടിവി മാനേജിംഗ് ഡയറക്ടര്‍ ശ്രീകണ്ഠന്‍ നായര്‍, ബി.ബി.സി സ്റ്റുഡിയോസ് സൗത്ത് ഏഷ്യന്‍ ഡിസ്ട്രിബ്യൂഷന്‍ ഹെഡ് സുനില്‍ ജോഷി, ഏഷ്യാനെറ്റ് ബിസിനസ് ഹെഡ് കിഷന്‍ കുമാര്‍ എന്നിവര്‍ മുഖ്യാതിഥികളായി.


