ചെങ്ങോട്ട്കാവ്: മോഡി സര്‍ക്കാറിന്റെ 10 വര്‍ഷങ്ങള്‍ രാജ്യത്തിന്റെ വികസനത്തിന്റെ പുക്കാലമെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വചസ്പതി. ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്തില്‍ ദേശീയ ജനാധിപത്യ സഖ്യം സംഘടിപ്പിച്ച ജന പഞ്ചായത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിലെ 98 ശതമാനം വീടുകളിലും ശുചിമുറികള്‍ നിര്‍മ്മിച്ചു കൊടുക്കാനും, ഒരു ദിവസം 44 കിലോമീറ്റര്‍ ദേശീയ പാത നിര്‍മ്മിച്ചു കൊണ്ട് റോഡ് വികസനത്തില്‍ വിപ്ലവം സൃഷ്ടിക്കാനും 20,000 ഗ്രാമങ്ങളില്‍ വൈദ്യുതി എത്തിച്ചു കൊണ്ട് സമ്പൂര്‍ണ്ണ വൈദ്യുതി വല്‍ക്കരിച്ച രാജ്യമാക്കാന്‍ സാധിച്ചതിലൂടെയെല്ലാം, രാജ്യത്തിന്റെ അടിസ്ഥാന മേഖലകളില്‍ സമ്പൂര്‍ണ്ണമായി വികസനമെത്തിക്കാന്‍ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി ചെങ്ങോട്ട്കാവ് പഞ്ചായത്ത് പ്രസിഡണ്ട് പ്രിയ ഒരുവമ്മല്‍ ചടങ്ങിന് അധ്യക്ഷത വഹിച്ചു. ബിജെപി കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് എസ്.ആര്. ജയ്കിഷ്, സ്റ്റേറ്റ് കൗണ്‍സില്‍ മെമ്പര്‍ വായനാരി വിനോദ്, ജില്ല കമ്മറ്റി അംഗം അഡ്വ.വി. സത്യന്, കാമരാജ് കോണ്‍ഗ്രസ് കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് യു.പി. ജയരാജന്, വി.കെ. മുകുന്ദന്, ഉണ്ണികൃഷ്ണന് വെള്ളിയാം തോട്, അഭിലാഷ് പോത്തല, പി.പി. രാജീവന് എന്നിവര്‍ സംസാരിച്ചു. ചെങ്ങോട്ട്കാവ് പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍മാരായ സുധ കാവുങ്കാപൊയില്, ജ്യോതി നളിനം, അഡ്വ എ.വി. നിധിന്, വിനില്‍ രാജ്, ഒ. മാധവന്, മാധവന് ബോധി എന്നിവര്‍നേതൃത്വംനല്‍കി


