Kozhikode Vision

കരിയാത്തന്‍കാവ് ക്ഷേത്രത്തില്‍ വച്ച് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ക്ക് നേരെ ആക്രമണം

കരിയാത്തന്‍കാവ് ക്ഷേത്രത്തില്‍ വച്ച് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ക്ക് നേരെ ആക്രമണം

ബാലുശ്ശേരി: ബാലുശ്ശേരിയില്‍ എക്‌സൈസ് കമ്മീഷണര്‍ക്ക് നേരെ ലഹരി സംഘത്തിന്റെ ആക്രമണം. അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷ്ണര്‍ പേരാറ്റുംപൊയില്‍ ശ്രീനിവാസന് നേരെയാണ് ആക്രമണം ഉണ്ടായത്. മകള്‍ക്കൊപ്പം കരിയാത്തന്‍കാവ് ലക്ഷ്മീനാരായണ ക്ഷേത്രത്തിലെ ഏകാദശി ചടങ്ങുകളില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് ആക്രമണം ഉണ്ടായത്. ബാലുശ്ശേരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ഊര്‍ജിതമാക്കി.

മകളെ ക്ഷേത്രത്തില്‍ ഇറക്കിയ ശേഷം കാര്‍ പാര്‍ക്ക ചെയ്യാനെത്തിയ അദ്ദേഹത്തെ പത്തോളം പേരടങ്ങുന്ന സംഘം കാറില്‍ നിന്നും പിടിച്ചിറക്കി മര്‍ദ്ദിക്കുകയായിരുന്നു. അക്രമത്തില്‍ മുഖത്തും വയറിനും പരിക്കേറ്റു. നെറ്റിയില്‍ മുറിവേല്‍ക്കുകയും ചെയ്തു. ആസുത്രിമായ ആക്രമണമാണ് നടന്നതെന്നും അക്രമി സംഘം മദ്യ ലഹരിയിലായിരുന്നുവെന്നും എക്സൈസ് അസികമ്മീഷണര്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ബാലുശ്ശേരി പോലീസ വധശ്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു. ബാലുശ്ശേരി എസ്എച്ച്ഒ എം.കെ. സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പ്രതികള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. പരിക്കേറ്റ ശ്രീനിവാസന് ബാലുശ്ശേരി താലൂക്കാശുപത്രിയില്‍ പ്രഥമിക ചികില്‍സ നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക്മാറ്റി
യാണ് ആക്രമണമുണ്ടായത്‌

Related Articles

Leave a Reply

Your email address will not be published. Required fields are marked *