Kozhikode Vision

ചികിത്സക്കായി എത്തിയ വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ചു; പോക്‌സോ വകുപ്പുകള്‍ ചേര്‍ത്ത് ആലഞ്ചേരി സ്വദേശിയെ താമരശ്ശേരി പോലീസ് പിടികൂടി

ചികിത്സക്കായി എത്തിയ വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ചു; പോക്‌സോ വകുപ്പുകള്‍ ചേര്‍ത്ത് ആലഞ്ചേരി സ്വദേശിയെ താമരശ്ശേരി പോലീസ് പിടികൂടി

താമരശ്ശേരി: ഈങ്ങാപ്പുഴയിലെ വീട്ടില്‍ നിന്നാണ് ശനിയാഴ്ച്ച വൈകുന്നേരം അന്‍വര്‍ സാദത്തിനെ അറസ്റ്റു ചെയ്തത്. പടിഞ്ഞാറത്തറ സ്വദേശിയായ ഇയാള്‍ 7 വര്‍ഷത്തോളമായി ഈങ്ങാപ്പുഴയില്‍ ആഭിജാര ക്രിയകളും, ചികിത്സയും നടത്തിവരികയാണ്. വീട്ടില്‍ ചികിത്സക്കായി എത്തിയ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വയനാട് സ്വദേശിയായ പെണ്‍കുട്ടിയെ പതിമൂന്നു വയസ്സുള്ളപ്പോള്‍ പ്രതി പീഡിപ്പിച്ചു എന്നാണ് പരാതി.

ഇപ്പോള്‍ പതിനഞ്ചു വയസ്സായ പെണ്‍കുട്ടി കൗണ്‍സിലിംങ്ങിനിടെയാണ് സംഭവം സ്‌കൂള്‍ അധികൃതരോട് വെളിപ്പെടുത്തിയത്. ചൈല്‍ഡ് ലൈന്‍ മുഖാന്തിരം പോലീസിനു ലഭിച്ച പരാതിയില്‍ പോക്‌സോ വകുപ്പുകള്‍ ചേര്‍ത്താണ് പ്രതിയെ അറസ്റ്റു ഡിവൈഎസ്പി പ്രമോദ് അറസ്റ്റു ചെയ്തത്. ഇയാള്‍ക്കെതിരെ നേരത്തെ തന്നെ ജനങ്ങള്‍ സംഘടിക്കുകയും, ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ചെയ്തിരുന്നതായാണ് വിവരം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *