താമരശ്ശേരി: കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്‍ താമരശ്ശേരി വിദ്യാഭ്യാസ ജില്ലാ സമ്മേളനം ബാലുശ്ശേരി മറീന ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു. സമ്മേളനം സംസ്ഥാന പ്രസിഡന്റ് കെ. അബ്ദുള്‍മജീദ് ഉദ്ഘാടനം ചെയ്തു. പൊതു വിദ്യാഭ്യാസ വകുപ്പില്‍ ഹയര്‍സെക്കന്‍ഡറി വരെയുള്ള വിദ്യാഭ്യാസ ഏകീകരണത്തിനായി ഗവണ്‍മെന്റ് നിയോഗിച്ച കോര്‍കമ്മിറ്റി റിപ്പോര്‍ട്ടില്‍ ചര്‍ച്ചകള്‍ അനിവാര്യമാണെന്നും, ഏകീകരണം നടപ്പിലാക്കുമ്പോള്‍ നഷ്ടമാകുന്ന തസ്തികളെക്കുറിച്ച് വിദഗ്ധ സമിതി നിര്‍ദേശങ്ങള്‍ പരിമിതമാണെന്നും അദ്ദേഹം പറഞ്ഞു.
പി. സിജു അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. അരവിന്ദന്‍ മുഖ്യ പ്രഭാഷണം നടത്തി. സീനിയര്‍ വൈസ് പ്രസിഡന്റ് എന്‍. ശ്യാംകുമാര്‍ ഉപഹാരം സമര്‍പ്പണം നടത്തി. ഒ.കെ. ഷെറീഫ്, പി.എം. ശ്രീജേഷ്, പി.എം. ശ്രീജിത്ത്, അശോക്കുമാര്‍, പി. രാമചന്ദ്രന്‍, ടി. ആബിദ് , സുരേഷ് .ഇ.കെ, ഷാജു.പി.കൃഷ്ണന്‍, ടി.കെ. പ്രവീണ്‍, പി. നന്ദകുമാര്‍, സുജേഷ് .കെ.എം, ചിത്രാരാജന്‍, വി. ഷക്കീല, എം. കൃഷ്ണമണി എന്നിവര്‍ സംസാരിച്ചു. ഒ.കെ. ഷെറീഫ് വാര്‍ഷിക റിപ്പോര്‍ട്ടും പി.എം. ശ്രീജേഷ് വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. തുടര്‍ന്ന് സമ്മേളനത്തിന്റെ ഭാഗമായി പി. സിജു പ്രസിഡന്റായും, ഒ.കെ. ഷെറീഫ് സെക്രട്ടറിയായും, ബെന്നി ജോര്‍ജ ട്രഷററായും പുതിയ ഭാരവാഹികളായിതെരഞ്ഞെടുത്തു.


