Kozhikode Vision

പ്രജ്ഞ സിംഗ് താക്കൂർ ‘കേരള സ്റ്റോറി’ കാണാൻ കൂട്ടിക്കൊണ്ടുപോയ യുവതി മുസ്ലിം യുവാവുമായി ഒളിച്ചോടി

പ്രജ്ഞ സിംഗ് താക്കൂർ ‘കേരള സ്റ്റോറി’ കാണാൻ കൂട്ടിക്കൊണ്ടുപോയ യുവതി മുസ്ലിം യുവാവുമായി ഒളിച്ചോടി

‘ദി കേരള സ്റ്റോറി’ കാണാൻ പ്രജ്ഞ സിംഗ് താക്കൂർ കൂട്ടിക്കൊണ്ടുപോയ യുവതി മുസ്ലിം യുവാവുമായി ഒളിച്ചോടി. യുവാവുമായി പ്രണയത്തിലായിരുന്ന സമയത്താണ് യുവതിയെ പ്രജ്ഞ സിനിമ കാണാൻ കൊണ്ടുപോയത്. യൂസുഫുമായുള്ള ബന്ധത്തിൽ നിന്ന് പിന്മാറണമെന്ന് പ്രജ്ഞ സിംഗ് ആവശ്യപ്പെട്ടു. എന്നാൽ, സിനിമ കണ്ടെങ്കിലും യുവതി പ്രണയത്തിൽ നിന്ന് പിന്മാറാൻ തയ്യാറായില്ല. 19 വയസുകാരിയായ യുവതി തൻ്റെ വിവാഹത്തിനു മുൻപ് യൂസുഫ് എന്ന കാമുകനുമായി ഒളിച്ചോടുകയായിരുന്നു. ഇന്ത്യ ടുഡെ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

ഭോപ്പാലിലെ നയാ ബസേരയിലാണ് യുവതിയും കുടുംബവും താമസിക്കുന്നത്. ഇവരുടെ അയൽവാസിയാണ് യൂസുഫ്. മെയ് 30നാണ് യുവതിയുടെ വിവാഹം തീരുമാനിച്ചിരുന്നത്. എന്നാൽ, കല്യാണത്തിനു മുൻപ് യുവതി യൂസുഫുമായി ഒളിച്ചോടുകയായിരുന്നു. വിവാഹത്തിനുള്ള പണവും സ്വർണവുമായാണ് യുവതി കാമുകനൊപ്പം പോയത്.

തൻ്റെ മകളെ സംസാരിച്ചുമയക്കി യൂസുഫ് വളച്ചെടുക്കുകയായിരുന്നു എന്ന് യുവതിയുടെ കുടുംബം നൽകിയ പരാതിയിൽ പറയുന്നു. മകളുടെ പേരിൽ യൂസുഫ് ബാങ്ക് വായ്പ എടുത്തെന്നും ഇത് തവണകളായി തിരിച്ചടയ്ക്കാൻ നിർബന്ധിക്കുകയാണെന്നും പരാതിയിലുണ്ട്. എന്നാൽ, സ്വയേഷ്ടപ്രകാരം തന്നെയാണ് താൻ യൂസുഫിനൊപ്പം പോയതെന്ന് യുവതി പൊലീസിനോട് പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *