മുഖ്യമന്ത്രി, ദേശീയ വനിത കമ്മീഷൻ, ദേശീയ മനുഷ്യാവകാശ കമ്മീഷൻ എന്നിവർക്ക്
ജീവനക്കാരെ തിരിച്ചെടുത്തത് പരാതിയിൽ ചൂണ്ടികാണിച്ചു
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐ സി യുവിൽ വെച്ച് പീഡനത്തിന് ഇരയായ യുവതി നീതിക്കായി വീണ്ടും പരാതി നൽകി. മുഖ്യമന്ത്രി, ദേശീയ വനിത കമ്മീഷൻ, ദേശീയ മനുഷ്യാവകാശ കമ്മീഷൻ എന്നിവർക്കാണ് പരാതി നൽകിയത്.
യുവതിയെ സ്വാധീനിക്കുന്നതിന്റെ ഭാഗമായി ഭീഷണിപ്പെടുത്തിയ മെഡിക്കൽ കോളജ് ആശുപത്രിയിലെ 5 ജീവനക്കാരെ തിരിച്ചെടുത്തതുൾപ്പെടെ പരാതിയിൽ ചൂണ്ടികാണിച്ചു. നീതിക്കു പകരം അപമാനമാണ് ഉണ്ടാകുന്നതെന്നും മുഖ്യമന്ത്രിക്ക് അയച്ച പരാതിയിൽ പറഞ്ഞു. തൈറോയ്ഡ് ശസ്ത്രക്രിയയ്ക്കു വിധേയയായി ഐസിയു വിൽ പ്രവേശിപ്പിച്ച യുവതിയെ കഴിഞ്ഞ മാർച്ച് 18ന് അറ്റൻഡന്റ് എം.എം.ശശീന്ദ്രൻ പീഡിപ്പി ച്ചെന്നായിരുന്നു പരാതി. സംഭവത്തിനു ശേഷം അവിടെ നിന്ന് വാർഡിലേക്കു മാറ്റിയ യുവതിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ 5 ജീവനക്കാർക്കെതിരെ മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തിരുന്നു. എന്നാൽ ഇവർക്കെതിരെ പൊലീസ് കോടതിയിൽ കുറ്റപത്രം സമർ പിക്കാനിരിക്കെയാണ് 5 പേരെയും മെഡിക്കൽ കോളജ് നടത്തിയ ആഭ്യന്തര അന്വേഷണ കമ്മിറ്റി റിപ്പോർട്ട് പ്രകാരം തിരി ച്ചെടുത്തത്. ഇതിനെതിരെ വി വിധ സംഘടനകളും രംഗത്തു വന്നിട്ടുണ്ട്


