Kozhikode Vision

ഉള്ള്യേരിയില്‍ മുന്‍ ജനപ്രതിനിധിയുടെ വീടിന് നേരെ അജ്ഞാതരുടെ ആക്രമണം

ഉള്ള്യേരിയില്‍ മുന്‍ ജനപ്രതിനിധിയുടെ വീടിന് നേരെ അജ്ഞാതരുടെ ആക്രമണം

ഉള്ളിയേരി: ബുധനാഴ്ച അര്‍ദ്ധരാത്രിയോടെയാണ് വീടിനു നേരെ അജ്ഞാതരുടെ ആക്രമണം ഉണ്ടാകുന്നത്. 19 കളരിയുള്ളതില്‍ ബിന്ദുവിന്റെ വീട്ടിനു നേരെയാണ് ആക്രമണം ഉണ്ടായത്. രാത്രി 12 മണിയോടെയായിരുന്നു സംഭവം. വീടിന്റെ ജനല്‍ ചില്ലുകളും മുറ്റത്ത് നിര്‍ത്തിയിട്ട ഓട്ടോയുടെ ചില്ലുകളും അക്രമികള്‍ അടിച്ച് തകര്‍ത്തു. മുന്‍ ജനപ്രതിനിധിയായിരുന്നു ബിന്ദു. അക്രണത്തിന് കാരണം ഇതുവരെയും വ്യക്തമായിട്ടില്ല. അതേസമയം മാസങ്ങള്‍ക്ക് മുന്‍പ് ഉള്ളിയേരി ബസ് സ്റ്റാന്റിന് സമീപത്ത് നിന്നും ബസ് തട്ടിയതുമായി ബന്ധപ്പെട്ട് നേരിയ സംഘര്‍ഷം ഉണ്ടാവുകയും പ്രദേശത്ത് ബസ് ജീവനക്കാര്‍ മിന്നല്‍പണിമുടക്ക് നടത്തുകയും ചെയ്തിരുന്നു. ഇതാകാം ആക്രമണത്തിന് കാരണമെന്നാണ് വീട്ടുകാര്‍ ആരോപിക്കുന്നത്. സംഭവത്തില്‍ ഉള്ള്യേരി പോലീസില്‍ പരാതി നല്‍കുമെന്നും കുടുംബം വ്യക്തമാക്കി. ഉള്ളിയേരി ലോക്കല്‍ കമ്മിറ്റി അംഗവും മഹിളയുടെ ഉള്ളിയേരി മേഖല സെക്രട്ടറിയുമാണ് ബിന്ദു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *