Kozhikode Vision

അപകട ഭീഷണി നേരിട്ട് മണ്ണില്‍ ഇടം കടവിലെ പഴയ പമ്പ് ഹൗസ്

അപകട ഭീഷണി നേരിട്ട് മണ്ണില്‍ ഇടം കടവിലെ പഴയ പമ്പ് ഹൗസ്

കോഴിക്കോട്: കുന്ദമംഗലം പിലാശ്ശേരി മണ്ണില്‍ ഇടം കടവിലെ പഴയ പമ്പ് ഹൗസ് അപകട ഭീഷണിയാകുന്നു. കാലപ്പഴക്കം നേരിട്ടതിനെ തുടര്‍ന്ന് പുതിയ പമ്പിങ് ഹൗസ് നിര്‍മിച്ചെങ്കിലും പഴയ പമ്പ് ഹൗസ് ഇതുവരെയും പൊളിച്ചു മാറ്റിയിട്ടില്ല. കാലവര്‍ഷം കനക്കുമ്പോഴേക്കും ഇത് പൊളിച്ച നീക്കണമെന്നാണ് നാട്ടുകാരുടെ ആവിശ്യം. ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ ചാത്തമംഗലം, ചേനോത്ത്, ഈസ്റ്റ് മലയമ്മ, കളന്‍തോട് പ്രദേശങ്ങളിലേക്ക് ശുദ്ധജല വിതരണം നടത്തുന്നതിനായാണ് വാട്ടര്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ കുന്നമംഗലം ഗ്രാമപഞ്ചായത്തിലെ പിലാശ്ശേരി മണ്ണില്‍ ഇടം കടവില്‍ പമ്പിങ് ഹൗസ് സ്ഥാപിക്കുന്നത്. 2010 ല്‍ നിര്‍മിച്ച പമ്പിങ് ഹൗസ് കാലപ്പഴക്ക ഭീഷണി നേരിട്ടതോടെയാണ് പ്രതേശവാസികളുടെ ആവിശ്യ പ്രകാരം പുതിയ പമ്പിങ് ഹൗസ് സ്ഥാപിക്കുന്നത്. എന്നാല്‍ കാലപ്പഴക്കം ചെന്ന് പമ്പിങ് ഹൗസ് പൊളിച്ചു നീക്കാനുള്ള നടപടി പഞ്ചായത്തിന്റെ ഭാഗത്ത് നിന്നും ഇതുവരെയും ഉണ്ടായിട്ടില്ല. വിജനമായ പ്രദേശം ഇപ്പോള്‍ സാമൂഹ്യവിരുദ്ധരുടെ താവളമായതോടെ പ്രതേശവാസികളും ഭീതിയിലാണ്. ഇത് എത്രയും പെട്ടന്ന് പൊളിച്ച് നീക്കി ആശങ്ക അകറ്റണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *