Kozhikode Vision

വിദ്യാലയങ്ങളില്‍ രുചിയുള്ള വായന വേണം; കെ പി എസ് ടി കൊയിലാണ്ടി സബ്ജില്ലാ വായന സദസ്സ്

വിദ്യാലയങ്ങളില്‍ രുചിയുള്ള വായന വേണം; കെ പി എസ് ടി കൊയിലാണ്ടി സബ്ജില്ലാ വായന സദസ്സ്

കോഴിക്കോട് : നമ്മുടെ വിദ്യാലയങ്ങളില്‍ രുചിയുള്ള വായന വേണംമെന്ന് എഴുത്തുകാരന്‍ കല്‍പ്പറ്റ നാരായണന്‍. കെപിഎസ് ടി എ കൊയിലാണ്ടി സബ്ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വായന സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എഴുത്തുകാരെയും വിവിധ മേഖലകളില്‍ ഉന്നത വിജയം നേടിയവരെയും ചടങ്ങില്‍ ഉപഹാരം നല്‍കി അനുമോദിച്ചു. ഭൂമിയില്‍ കണ്ടുപിടിക്കപ്പെട്ടതില്‍ വച്ച് ഏറ്റവും ശക്തിയുള്ള ആയുധം ഭാഷയാണെന്ന് എഴുത്തുകാരന്‍ കല്‍പ്പറ്റ നാരായണന്‍ പറഞ്ഞു. കെപിഎസ് ടി എ കൊയിലാണ്ടി സബ്ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വായന സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വായയ്ക്ക് രുചിയുള്ളതേ നമ്മള്‍ കഴിക്കുകയുള്ളൂ അതുപോലെ വായനയ്ക്കും രുചിയുള്ളതിനേ വായനക്കാരുണ്ടാവൂ നമ്മുടെ വിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് വായനയ്ക്ക് രുചികരമായ വിഭവങ്ങള്‍ ഒരുക്കി കൊടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ കെ.പി.എസ്.ടി.എ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. അരവിന്ദന്‍ മുഖ്യ പ്രഭാഷണം നടത്തി.
വായനാസദസ്സിനോടനുബന്ധിച്ച് പുസ്തകോത്സവം, കലാപരിപാടികള്‍ ,അനുമോദന സഭ, പുസ്ത സമ്മാനം എന്നിവയും നടന്നു.
മികച്ച എഴുത്തുകാരെയും വായനക്കാരെയും വിവിധ മേഖലകളില്‍ ഉന്നത വിജയം നേടിയ കുട്ടികളെയും ചടങ്ങില്‍ ഉപഹാരം നല്‍കി അനുമോദിച്ചു. ഗായിക കുമാരി ഹരി ചന്ദന, സി.വി ബാലകൃഷ്ണന്‍, പി. രത്നവല്ലി, എന്നിവര്‍ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *