Kozhikode Vision

കടലുണ്ടി വാവുത്സവം ഇന്ന്; ഭക്തര്‍ക്ക് ക്ഷേമവും ഐശ്വര്യവും നേര്‍ന്ന് പേടിയാട്ട് ദേവിയും മകന്‍ ജാതവനും

കടലുണ്ടി വാവുത്സവം ഇന്ന്; ഭക്തര്‍ക്ക് ക്ഷേമവും ഐശ്വര്യവും നേര്‍ന്ന് പേടിയാട്ട് ദേവിയും മകന്‍ ജാതവനും

കടലുണ്ടി: ചരിത്രപ്രസിദ്ധമായ കടലുണ്ടി വാവുത്സവം ഇന്ന്. ഉത്സവാഘോഷത്തിനായി നാട് ഒരുങ്ങുക്കഴിഞ്ഞു. സര്‍വാഭരണവിഭൂഷിതയായ അമ്മ പേടിയാട്ട് ദേവിയും മകന്‍ ജാതവന്റെയും തിരിച്ചഴുന്നള്ളിപ്പാട് പ്രധാന ചടങ്ങ്. ഉത്തരമലബാറിലെ ക്ഷേത്രോത്സവങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത് കടലുണ്ടി വാവുത്സവത്തോടെയാണ്.

ശനിയാഴ്ച വൈകീട്ട് മൂന്ന് മണിയോടെ മണ്ണൂര്‍ ജാതവന്‍ കോട്ടയില്‍ നിന്ന് തുടങ്ങിയ ജാതവന്‍ പുറപ്പാട് ഞായറാഴ്ചയും ഭക്തര്‍ക്ക് ക്ഷേമവും ഐശ്വര്യവും നേര്‍ന്ന് യാത്ര തുടര്‍ന്നു. ഇന്ന് പുലര്‍ച്ചെയാണ് ജാതവന്‍ പുറപ്പാട് കടലുണ്ടി വാക്കവത്തെത്തിയത്. ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെ സര്‍വാഭരണവിഭൂഷിതയായ അമ്മ പേടിയാട്ട് ദേവിക്കൊപ്പം മകന്‍ ജാതവനും തിരിച്ചെഴുന്നെള്ളി. ആദ്യം കുന്നത്ത് തറവാട്ടിലെത്തുന്ന ദേവിയെ കുന്നത്തു തറവാട്ടിലെ നമ്പ്യാന്‍മാര്‍ വെള്ളരിനിവേദ്യം നല്‍കിയാണ് സ്വീകരിക്കുക.

ഇഷ്ടവിനോദമായ പടകളിത്തല്ല് ആസ്വദിച്ചശേഷം ദേവി കറുത്തങ്ങാട്ടില്ലത്തേക്ക് യാത്രപോകും. മണ്ണൂര്‍ ശിവക്ഷേത്രത്തിലെ മേല്‍ശാന്തിയൊരുക്കുന്ന വെള്ളരിനിവേദ്യം സ്വീകരിച്ച് സന്ധ്യയോടെ ദേവി പേടിയാട്ട്കാവിലെത്തും. പനയമഠം തറവാട്ടുകാര്‍ സമര്‍പ്പിക്കുന്ന വെള്ളരി നിവേദ്യവും സ്വീകരച്ച് നിറവില്‍ കുടികൂടല്‍ ചടങ്ങ് നടക്കും. തുടര്‍ന്ന് ജാതവന്‍ സ്വന്തം കോട്ടയിലേക്ക് മടങ്ങുന്നതോടെ വാവുത്സവത്തിന് സമാപനമാവും.

editor

Related Articles

Leave a Reply

Your email address will not be published. Required fields are marked *