ഉള്ളിയേരി: ഉള്ളിയേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്‍.എം. ബാലരാമന്‍ തൊഴിലുറപ്പ് തൊഴിലാളികളോട് നടത്തിയ ഭീഷണി സന്ദേശത്തില്‍ പ്രതിഷേധിച്ച് ബിജെപി പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. ധര്‍ണ്ണ ഉത്തര മേഖല പ്രസിഡണ്ട് എന്‍.പി. രാമദാസന്‍ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റിനെതിരെ വിവധ രാഷ്ട്രീയ പാര്‍ട്ടികളുട നേതൃത്വത്തില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ഉള്ളിയേരി ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് ബിജെപി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് ധര്‍ണയും സംഘടിപ്പിച്ചത്. ഉള്ളിയേരി അങ്ങാടിയില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് പഞ്ചായത്തിന് മുമ്പില്‍ പോലീസ് തടഞ്ഞു തുടര്‍ന്ന് നടന്ന ധര്‍ണസമരം ബിജെപി ഉത്തര മേഖല പ്രസിഡണ്ട് എം.പി. രാമദാസ് ഉദ്ഘാടനം ചെയ്തു. ജനങ്ങളുടെ ജീവിത ദുരത്തിതത്തില്‍ നിന്നും അവരുടെ ശ്രദ്ധ തിരിച്ചുവിടാനാണ് പിണറായും കൂട്ടരും നവ കേരള സദസ്സ് സംഘടിപ്പിക്കുന്നതെന്നും അതിലേക്ക് ആളുകളെ കൂട്ടാന്‍ തൊഴിലുറപ്പ് തൊഴിലാളികളെയും കുടുംബശ്രീക്കാരെയും ഭീഷണിപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. മാര്‍ച്ച് പഞ്ചായത്തിന് മുമ്പില്‍ പോലീസ് തടഞ്ഞു.
നവംബര്‍ 25ന് ബാലുശ്ശേരിയില്‍ നടക്കുന്ന നവകേരള സദസ്സില്‍ പങ്കെടുത്തില്ലെങ്കില്‍ മസ്റ്റ് റോളില്‍ പേര് ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്ന് വൈസ് പ്രസിഡണ്ട് എം.എം. ബാലരാമന്‍ കഴിഞ്ഞദിവസം വാട്സ്ആപ്പ് മെസ്സേജ് നല്‍കി ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. പ്രതിഷേധത്തില്‍ ഉള്ളേരി മണ്ഡലം പ്രസിഡണ്ട് പവിത്രന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു ജില്ലാ കമ്മിറ്റിയംഗം സോമന്‍ നമ്പ്യാര്‍, മണ്ഡലം സെക്രട്ടറി രാജേഷ് പുത്തഞ്ചേരി, ഗിരീഷ് പ്രകാശ് എന്നിവര്‍ സംസാരിച്ചു.


