മാവൂര്‍: ബ്രൗണ്‍ഷുഗറുമായി അതിഥി തൊഴിലാളിയെ പിടികൂടി. വെസ്റ്റ് ബംഗാള്‍ മുര്‍ഷിദാബാദ് ടിന്‍ പാക്കുരിയാ സ്വദേശിയായ മുജമ്മല്‍ ഹോക്കിനെയാണ് മാവൂര്‍ പോലീസ് പിടികൂടിയത്. മാവൂര്‍ കോഴിക്കോട് റോഡില്‍ പെരുവയല്‍ അങ്ങാടിയില്‍ പോലീസ് നടത്തിയ പരിശോധനയ്ക്കിടയിലാണ് ബ്രൗണ്‍ഷുഗറുമായി ഇയാളെ പിടികൂടിയത്. അതിഥി തൊഴിലാളികള്‍ക്കിടയില്‍ ബ്രൗണ്‍ഷുഗര്‍ വില്‍പ്പന നടത്തുന്നയാളാണ് മുജമ്മല്‍ ഹോക്ക്.
40ഗ്രാം ബ്രൗണ്‍ഷുഗര്‍ ആണ് ഇയാളുടെ കൈവശം ഉണ്ടായിരുന്നത്. മാവൂര്‍ എസ്‌ഐ വി. കോയക്കുട്ടിയുടെ നേതൃത്വത്തിലുള്ള പോലീസ് ആണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.


