കുന്നമംഗലം: പത്തോളം വിദ്യാര്‍ഥികളെ പീഡിപ്പിച്ചുവെന്ന് പറയപ്പെടുന്ന മലയമ്മയിലെ 60 വയസ്സായ ഡോക്ടര്‍ക്ക് കോടതി ജാമ്യം അനുവദിക്കുവാന്‍ അനുകൂല സാഹചര്യമുരുക്കിയ കുന്നമംഗലം മുന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ യൂസഫ് നടത്തറമ്മല്‍,സബ് ഇന്‍സ്‌പെക്ടര്‍ അഷ്‌റഫ് എന്നിവര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യം ഉന്നയിച്ച് കൊണ്ട് ഇരകളായ രണ്ട് കുട്ടികളുടെ രക്ഷിതാക്കള്‍ കുന്നമംഗലം പോലീസ് സ്റ്റേഷനു മുമ്പില്‍ കുത്തിയിരുപ്പ് സമരം നടത്തി. കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാക്കേണ്ട രേഖകള്‍ നല്‍കിയില്ലെന്നാണ് ഇവരുടെ ആരോപണം.
പ്രതിക്ക് അനുകൂലമായ രീതിയിലാണ് പോലീസ് ഉദ്യോഗസ്ഥര്‍ പെരുമാറിയതെന്നും രക്ഷിതാക്കള്‍ ആരോപിച്ചു. കേസ് രജിസ്റ്റര്‍ ചെയ്ത് 59 ദിവസത്തിനു ശേഷമാണ് പ്രതിക്ക് മുന്‍കൂര്‍ ജാമ്യം ലഭിക്കുന്നത്. കുട്ടികളുടെ മാനസികാവസ്ഥ മനസ്സിലാക്കിയ സ്‌കൂള്‍ അധികൃതരാണ് പ്രശ്‌നം ചൈല്‍ഡ് ലൈനില്‍ അറിയിച്ചത്. പ്രശ്‌നവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇപ്പോള്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് ഇവരോടൊപ്പം സഹകരിക്കുന്നത്


