Kozhikode Vision

പോലീസ് സ്റ്റേഷന്റെ മതില്‍ ചാടിക്കടന്ന് പോലീസുകാരെ ആക്രമിച്ചു; മൂന്ന് പേര്‍ അറസ്റ്റില്‍

പോലീസ് സ്റ്റേഷന്റെ മതില്‍ ചാടിക്കടന്ന് പോലീസുകാരെ ആക്രമിച്ചു; മൂന്ന് പേര്‍ അറസ്റ്റില്‍

ബാലുശ്ശേരി: പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ലഹരി സംഘത്തിന്റെ ആക്രമണം. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവമുണ്ടായത്. സംഭവത്തില്‍ 3 പേരെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച വൈകീട്ട് ബാലുശ്ശേരി ബസ് സ്റ്റാന്‍ഡ് പരിസരത്ത് മദ്യപിച്ച് ബഹളം ഉണ്ടാക്കിയതിനെ തുടര്‍ന്ന് മൂന്ന് പേരെ കസ്റ്റഡിയില്‍ എടുത്തിരുന്നു പിന്നീട് ഇവരെ താക്കീത് നല്‍കി വിട്ടയക്കുകയും ചെയ്തു.

എന്നാല്‍ ഇതിന് പിന്നാലെ രാത്രി മൂന്ന് പേരും സ്റ്റേനില്‍ എത്തി ബഹളം ഉണ്ടാക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് പോലീസ് സ്റ്റേഷന്റെ ഗേറ്റ് പൂട്ടി. എന്നാല്‍ സംഘം മതില്‍ ചാടിക്കടന്ന് സ്റ്റേഷനില്‍ കടന്ന് പോലീസിനെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യുകയുമായിരുന്നു. സംഭവത്തില്‍ ഉണ്ണികുളം കരിങ്ങാലിമ്മല്‍ റബിന്‍ ബേബി, അവിടെനല്ലൂര്‍ പൊന്നാമ്പലത്ത് ബേബി, വട്ടോളി ബസാര്‍ തെക്കയിലത്ത് നിധിന്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്്തത്. ആക്രമണത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന് സാരമല്ലാത്ത പരിക്കേറ്റിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *