വടകര: പുറമേരിയില്‍ കുനിങ്ങാട് റോഡിലെ വടേക്കണ്ടി സുജനപാലിന്റെ വീട്ടുപറമ്പിലെ 25 വര്‍ഷത്തോളം പഴക്കമുള്ള ചന്ദന മരമാണ് മോഷ്്ടാക്കള്‍ മുറിച്ചുകൊണ്ടുപോയത്. തിങ്കളാവ്ച രാവിലെ പത്ത് മണിയോടെയാണ് പറമ്പില്‍ നിന്നും മരം മുറിച്ചുകൊണ്ടുപോയത് വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുന്നത്. സംഭവ സ്ഥലത്ത് നിന്ന മരം മുറിക്കാന്‍ ഉയോഗിച്ച ഏക്സോ ബ്ലേഡും കണ്ടെത്തിയിട്ടുണ്ട്.
സമാനമായ രീതിയില്‍ കഴിഞ്ഞ ദിവസം എടച്ചേരി കച്ചേരിയില്‍ നിന്നും 40 വര്‍ഷത്തോളം പഴക്കമുള്ള ചന്ദനമരം മോഷണം പോയിരുന്നു. ഇതിന് പിന്നാലെയാണ് പുറമേരിയിലെ സുജനപാലിന്റെ വീട്ടിലും മോഷണം നടന്നത്. അതേ സമയം അടുത്തിടയായി വടകര വില്യാപ്പള്ളി ഭാഗങ്ങളില്‍ നിന്നും ചന്ദന മരം മോഷണം വ്യാപകമായി തുടരുകയാണ്. ഒരു വര്‍ഷം മുമ്പ് പേരാവൂരില്‍ നിന്ന് ചന്ദന മരം വിലക്കെടുക്കാന്‍ ആളെത്തിയതായി വീട്ടുടമയായ സുജനപാല്‍ പറഞ്ഞു. വീട്ടുകാര്‍ നാദാപുരം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പോലീസ് അന്വേഷണംഊര്‍ജിതമാക്കി


