ഓമശ്ശേരി: വികസിത് ഭാരത് സങ്കല്പ യാത്ര ഓമശ്ശേരിയില്‍ എത്തി. കേന്ദ്ര ഗവണ്‍മെന്റിന്റെ വിവിധ ക്ഷേമ പദ്ധതികളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് വികസിത് ഭാരത് സങ്കല്‍പ് യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. ഓമശ്ശേരി പ്രൈവറ്റ് ബസ്റ്റന്റ് പരിസരത്ത് വെച്ച് നടന്ന പരിപാടി അസിസ്റ്റന്റ് പഞ്ചായത്ത് സെക്രട്ടറി മധുസുദനന്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ ലീഡ് ബാങ്കിന്റെ നേതൃത്വത്തില്‍ നബാര്‍ഡ്, കൃഷി, കര്‍ഷക ക്ഷേമ മന്ത്രാലയം, വിവിധ ഗവണ്‍മെന്റ് വകുപ്പുകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് ജില്ലയിലെ വികസിത ഭാരത് സങ്കല്‍പ് യാത്രയുടെ പര്യടനം നടക്കുന്നത്. യാത്രയോടനുബന്ധിച്ച് ലീഡ് ബാങ്കിന്റെ ആഭിമുഖ്യത്തില്‍ ജനസുരക്ഷ ക്യാമ്പയിനും സംഘടിപ്പിച്ചു വരുന്നുണ്ട്. ചടങ്ങില്‍ ടി.എം. മുരളീധരന്‍ ആധ്യക്ഷത വഹിച്ചു, ഷൈലേഷ്, ബിജേഷ് ബാബു, ശ്രീനിവാസന്‍, എ.കെ. അബ്ദുള്ള എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ വെച്ച് മികച്ച കര്‍ഷകര്‍ ബാബു പാറക്കാട്ടില്‍, കാലിയേടത്തു രാജന്‍, രഘുപ്രസാദ് എന്നിവരെ ചടങ്ങില്‍ആദരിച്ചു.


