Kozhikode Vision

കൈക്കൂലി വാങ്ങുന്നതിനിടെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പിടിയില്‍; 8 ലക്ഷത്തോളം രൂപയും മറ്റു രേഖകളും വീട്ടില്‍ നിന്നും പിടിച്ചെടുത്തു

കൈക്കൂലി വാങ്ങുന്നതിനിടെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പിടിയില്‍; 8 ലക്ഷത്തോളം രൂപയും മറ്റു രേഖകളും വീട്ടില്‍ നിന്നും പിടിച്ചെടുത്തു

കാരപ്പറമ്പ്: കട തുടങ്ങുന്നതിനായുള്ള ലൈസന്‍സ് നല്‍കാനായി കൈക്കൂലി വാങ്ങിയെന്ന മുറ്റിച്ചിറ സ്വദേശിയായ ആഫില്‍ അഹമ്മദിന്റെ പരാതിയിലാണ് കാരപ്പറമ്പ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഷാജിയെ അറസ്റ്റ് ചെയ്തത്. 2500 രൂപയാണ് ഷാജി കൈക്കൂലിയായി ആവശ്യപ്പെട്ടത്. 1000 രൂപ നല്‍കിയ ശേഷവും പണം ആവശ്യപ്പെട്ടതോടെയാണ് ആഫില്‍ വിജിലന്‍സിനെ സമീപിച്ചത്. ഡിവൈഎസ്പി സുനില്‍ കുമാറിന്റെ നേതൃത്വത്തിലുളള സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളുടെ വീടു പരിശോധിച്ചതില്‍ 8 ലക്ഷത്തോളം രൂപയും മറ്റു രേഖകളും വിജിലന്‍സ് സംഘം കസ്റ്റഡിയിലെടുത്തു.

ഒരു മാസം മുന്‍പാണ് കട തുടങ്ങുന്നതിനായുളള ലൈസന്‍സിനായി മുറ്റിച്ചിറ സ്വദേശി ആഫില്‍ അഹമ്മദ് കാരപ്പറമ്പ് ഹെല്‍ത്ത് ഇന്‍സ്പക്ടറായ ഷാജിയ്ക്ക് അപേക്ഷ നല്‍കിയത്. ലൈസന്‍സ് ലഭിക്കണമെങ്കില്‍ 5000 രൂപ നല്‍കണമെന്ന് ഷാജി ആവശ്യപ്പെട്ടു. ആഫില്‍ ബുദ്ധിമുട്ടുകള്‍ അറിയിച്ചതോടെ കൈക്കൂലി 2500 രൂപയാക്കി. 1000 രൂപ നല്‍കിയ ശേഷവും പണം ആവശ്യപ്പെട്ടതോടെയാണ് ആഫില്‍ വിജിലന്‍സിനെ സമീപിച്ചത്. ഡിവൈഎസ്പി സുനില്‍ കുമാറിന്റെ നേതൃത്വത്തിലുളള സംഘം ഓഫീസിലെത്തി കൈയ്യോടെ പിടികൂടി. ഷാജി നിരന്തരം കൈക്കൂലി വാങ്ങുന്നയാളാണെന്ന് ആരോപണം നിലനില്‍ക്കെയാണ് പരാതി വിജിലന്‍സിന്ലഭിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *