കൊണ്ടോട്ടി: 2022 – 23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കൊണ്ടോട്ടി നഗരസഭയിലെ വയോജനങ്ങള്‍ക്കായി സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു. സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തി നഗരസഭ നടത്തിയ മെഡിക്കല്‍ ക്യാമ്പിലൂടെയാണ് നഗരസഭയിലെ ഗുണഭോക്തക്കളെ കണ്ടെത്തിയത്. വില്‍ ചെയര്‍, വാക്കര്‍, ഹിയറിംഗ് എയ്ഡ് എന്നിവയാണ് വിതരണം ചെയ്തത്. എട്ടു ലക്ഷം രൂപ വകയിരുത്തി നടപ്പിലാക്കുന്ന ഈ പദ്ധതി മുഖേന 93 വയോജനങ്ങള്‍ക്കാണ് ഉപകരണങ്ങള്‍ കൈമാറിയത്.
കൊണ്ടോട്ടി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരകത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ സി.ടി. ഫാത്തിമത്ത് സുഹ്റാബി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഷ്റഫ് മടാന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ വിവിധ സറ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍മാരായ മിനിമോള്‍, റംല കൊടവണ്ടി, അബീന പുതിയറക്കല്‍ കൗണ്‍സിലര്‍മാരായ ഫിറോസ് .കെ.പി, ഷാഹിദ .എന്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ സുസ്മിത എന്നിവര്‍സംസാരിച്ചു.


