Kozhikode Vision

യുവാവ് മുങ്ങി മരിച്ചു; മൃതദേഹം കണ്ടെത്തിയത് ഏറെ നേരത്തെ തിരച്ചിലിനൊടുവില്‍

യുവാവ് മുങ്ങി മരിച്ചു; മൃതദേഹം കണ്ടെത്തിയത് ഏറെ നേരത്തെ തിരച്ചിലിനൊടുവില്‍

മാവൂര്‍: കോഴിക്കോട് ജില്ലയിലെ കൂളിമാട് പാലത്തിനു സമീപം യുവാവ് മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്നാട് ഊട്ടി നീലഗിരി കന്തലൂര്‍ സ്വദേശി സൂര്യ ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് 05.30 തോടെയാണ് നാട്ടുകാര്‍ കൂലിമാട് പാലത്തിനരികെ അഴിച്ചുവച്ച നിലയില്‍ വസ്ത്രവും ചെരുപ്പും ഫോണും കണ്ടെത്തിയത്.

സമീപത്തായി കാര്‍ അടക്കം കണ്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ പരിസരപ്രദേശത്ത് തിരച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല തുടര്‍ന്ന് മാവൂര്‍ പോലീസിലും ഫയര്‍ഫോഴ്സിലും വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് മുക്കം ഫയര്‍ഫോഴ്സിലെ സ്‌കൂബ ടീം അംഗങ്ങളുടെ എറെ നേരത്തെ തിരച്ചിലിനൊടുവില്‍ മുങ്ങിമരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. നാട്ടുകാരും ടിഡിആര്‍എഫ് വളണ്ടിയര്‍മാരും മറ്റ് സന്നദ്ധ പ്രവര്‍ത്തകരും നേതൃത്വം നല്‍കി. കുടുംബ പ്രശനം കാരണമാണ് സൂര്യ മാവൂകരിലെത്തിയതെന്ന് പോലീസ് പറഞ്ഞു. മരണത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും പോലീസ്അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *