Kozhikode Vision

സാംസ്‌കാരിക സംഗമവും പുസ്തക ചര്‍ച്ചയും സംഘടിപ്പിച്ച് കൊയിലാണ്ടി പബ്ലിക് ലൈബ്രറി

സാംസ്‌കാരിക സംഗമവും പുസ്തക ചര്‍ച്ചയും സംഘടിപ്പിച്ച് കൊയിലാണ്ടി പബ്ലിക് ലൈബ്രറി

കൊയിലാണ്ടി: കൊയിലാണ്ടി പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ സാംസ്‌കാരിക സംഗമവും പുസ്തക ചര്‍ച്ചയും സംഘടിപ്പിച്ചു. കവി രാവിനാഥ് കുളത്തൂര്‍ ഉദ്ഘാടനം ചെയ്തു. പി .വി ഷൈമയുടെ ഉള്ളുരുക്കങ്ങള്‍ കവിതാ സമാഹരമാണ് ചര്‍ച്ച ചെയ്യപ്പെട്ടത്.

ലൈബ്രറി നിര്‍വാഹക സമിതി അംഗം ചേനോത്ത് ഭാസ്‌കരന്‍ ചടങ്ങിന് അധ്യക്ഷത വഹിച്ചു. നിഖിലേഷ് നടുവത്തൂര്‍ പുസ്തക അവതരണം നടത്തി. കെ. നാരായണന്‍ മുച്ചുകുന്നു ഭാസ്‌കരന്‍, പി.വി. ദീപ്തി റിലേഷ്, സാബു കീഴരിയൂര്‍, കെ.ടി. ഗംഗാധരന്‍, ബിന്ദു പ്രതീപ്, സുനന്ത ഷൈജി സാബു, സംഗീത കീഴരിയൂര്‍, ഷൈമ .പി.വി, പി. രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. കവിതാലാപനവുംനടന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *