Kozhikode Vision

സി ഒ എ മുക്കം മേഖലാസമ്മേളനം മാവൂരില്‍ നടന്നു; ജനുവരി 2ന് ആരംഭിച്ച മേഖലാ സമ്മേളനം ജനുവരി 25ന് സമാപിക്കും

സി ഒ എ മുക്കം മേഖലാസമ്മേളനം മാവൂരില്‍ നടന്നു; ജനുവരി 2ന് ആരംഭിച്ച മേഖലാ സമ്മേളനം ജനുവരി 25ന് സമാപിക്കും

മാവൂര്‍: കേബിള്‍ ടി.വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ 14ാമത് സംസ്ഥാനസമ്മേളനത്തിന് മുന്നോടിയായുള്ള മേഖലാസമ്മേളനങ്ങള്‍ ആരംഭിച്ചു. കോഴിക്കോട് ജില്ലയിലെ മേഖലാ സമ്മേളനത്തിന്റെ ഭാഗമായി മുക്കം മേഖലാ സമ്മേളനം മാവൂര്‍ ലിറ്റില്‍ ഫ്ലവര്‍ ചര്‍ച്ച് ഹാളില്‍ നടന്നു. സംസ്ഥാന വൈസ് പ്രസിഡണ്ട് എം. മന്‍സൂര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ മൂവായിരത്തില്‍ പരം വരുന്ന വന്‍കിട കോര്‍പ്പറേറ്റ് കമ്പനികളോട് മത്സരിച്ച് 8ാം സ്ഥാനം നിലനില്‍ത്താന്‍ കേബിള്‍ ടി.വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ നേതൃത്വം നല്‍കുന്ന കേരളാവിഷന് സാധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

സമ്മേളനത്തില്‍ മേഖലാ പ്രസിഡണ്ട് ടി. വാസുദേവന്‍ അധ്യക്ഷനായി. സുധീഷ് അനുശോചന പ്രമേയം അവതരിപ്പിച്ചു. എന്‍. വാസുദേവന്‍ നായര്‍ സ്വാഗതം പറഞ്ഞു. മേഖല സെക്രട്ടറി വിജീഷ് പരവരി പ്രവര്‍ത്തന റിപ്പോര്‍ട്ടും, ട്രഷറര്‍ ഹരിഹര പ്രസാദ് സാമ്പത്തിക റിപ്പോര്‍ട്ടും, അഷ്റഫ് .കെ.എം ഇന്റേര്‍ണല്‍ ഓഡിറ്റ് റിപ്പോര്‍ട്ടും, ജില്ലാ സെക്രട്ടറി ഒ. ഉണ്ണികൃഷ്ണന്‍ ജില്ലാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ജില്ലാ പ്രസിഡണ്ട് അഫ്‌സല്‍ പി പി, കോഴിക്കോട് വിഷന്‍ എംഡി വിനോദ്കുമാര്‍ .കെ, സംസ്ഥാന കമ്മിറ്റി അംഗം എ.സി. നിസാര്‍ ബാബു തുടങ്ങിയവര്‍ സംസാരിച്ചു. സമ്മേളനത്തിന്റെ ഭാഗമായി പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു. മേഖലാ പ്രസിഡന്റായി ടി. വാസുദേവനെയും സെക്രട്ടറിയായി വിജീഷ് പരവരിയെയും ട്രഷററായി ഹരിഹര പ്രസാദും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.

ജനുവരി 2 ന് ആരംഭിച്ച മേഖലാ സമ്മേളനം ജനുവരി 25 ഓടുകൂടി അവസാനിക്കും. തുടര്‍ന്ന് 26, 27 തിയ്യതികളില്‍ സംസ്ഥാന കമ്മിറ്റി യോഗം കോഴിക്കോട്ട് ചേരും. തുടര്‍ന്ന് ഫെബ്രുവരി 1ന് ജില്ലാ സമ്മേളനങ്ങള്‍ക്ക് തുടക്കമാകും. മാര്‍ച്ച് 2, 3, 4 തിയ്യതികളില്‍ കോഴിക്കോട് വച്ച് സംസ്ഥാന സമ്മേളനവുംനടക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *