Kozhikode Vision

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനശേഖരണാര്‍ത്ഥം നൃത്ത ഹാസ്യ സംഗീത വിരുന്ന് സംഘടിപ്പിക്കാനൊരുങ്ങി മാവൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥി കൂട്ടായ്മ

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനശേഖരണാര്‍ത്ഥം നൃത്ത ഹാസ്യ സംഗീത വിരുന്ന് സംഘടിപ്പിക്കാനൊരുങ്ങി മാവൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥി കൂട്ടായ്മ

മാവൂര്‍: വര്‍ഷങ്ങളായി നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടുന്ന കൂട്ടായ്മയാണ് മാവൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 1996 ബാച്ച് ആയ ഓര്‍മ്മയിലെ പൂക്കാലം ബാച്ച്. സമൂഹത്തില്‍ അവശതയനുഭവിക്കുന്നവര്‍ക്ക് ഒരു കൈതാങ്ങാവുക എന്ന ലക്ഷ്യത്തോടെയാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനശേഖരണാര്‍ത്ഥം നൃത്ത ഹാസ്യ സംഗീത വിരുന്ന് സംഘടിപ്പിക്കുന്നതെന്ന് സംഘാടകസമിതി ഭാരവാഹികള്‍ മാവൂരില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

ആനന്ദരാവ് എന്ന പേരില്‍ ഒരുക്കുന്ന നൃത്ത ഹാസ്യ സംഗീത വിരുന്നിന്റെ ഭാഗമാകുന്നവരില്‍ നിന്നായി 300 രൂപ നിരക്കില്‍ ടിക്കറ്റ് വിറ്റ് ലഭിക്കുന്ന തുക ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാനാണ് ഈ പൂര്‍വ്വവിദ്യാര്‍ത്ഥി കൂട്ടായ്മയുടെ തീരുമാനം. ജനുവരി 26 ന് വൈകീട്ട് മാവൂര്‍ ഗ്രാമപഞ്ചായത്ത് കണ്‍വെന്‍ഷന്‍ സെന്റിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. സഹപാഠികള്‍ക്ക് ഒരു കൈത്താങ്ങ് എന്ന പേരില്‍ ഒരുക്കുന്ന പരിപാടി വന്‍വിജയമാക്കി തീര്‍ക്കാനുള്ള പരിശ്രമത്തിലാണ് ഓര്‍മ്മയിലെ പൂക്കാലം ബാച്ച്. വാര്‍ത്താസമ്മേളനത്തില്‍ സംഘാടക സമിതി കണ്‍വീനര്‍ എം കെ രാജേഷ്, ചെയര്‍പേഴ്സണ്‍ ടി. ഷമീന, ട്രഷറര്‍ കെ. അബീഷ്, ഇ. രാമദാസ്, പി. ഹരീഷ്‌കുമാര്‍, എം.പി. നിമ്മി, എം.കെ. വിജയശ്രീ തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *