മുക്കം: മാര്‍ച്ച് 8ന് മുക്കം തൃക്കടമണ്ണ ശിവക്ഷേത്രത്തില്‍ നടക്കുന്ന ശിവരാത്രി മഹോത്സവത്തിന്റെ ബുക്ലേറ്റ് പ്രകാശം ചെയ്തു. ക്ഷേത്രം പ്രസിഡണ്ട് രാജേഷന്‍ വെള്ളാരംകുന്ന് ത്തിന്റെ വീട്ടില്‍ നടന്ന ചടങ്ങില്‍ ക്ഷേത്രം വൈസ് പ്രസിഡണ്ട് വി.സി. ജയപ്രകാശന്‍ പ്രസിഡണ്ട് രാജേഷന്‍ വെള്ളാരംകുന്നത്തിന് നല്‍കിയാണ് ബുക്ക്ലെറ്റ് പ്രകാശനം ചെയ്തത്. ശിവരാത്രിക്ക് മുന്നോടിയായി മാര്‍ച്ച് രണ്ടിന് ശിവരാത്രി മഹോത്സവത്തിന് കൊടിയേറും. മുക്കം അഗസ്ത്യ തിരുവഞ്ചൂഴി ക്ഷേത്രത്തില്‍ നിന്നും താലപ്പൊലിയുടെയും, വാദ്യമേ മേളങ്ങളുടെയും, നിശ്ചലദൃശ്യങ്ങളുടെയും അകമ്പടിയോടെ ഘോഷയാത്രയായി മുക്കം തൃക്കുടമണ്ണ ശിവക്ഷേത്രത്തില്‍ എത്തിയാണ് കൊടിയേറുക.
മാര്‍ച്ച് ഏഴിന് സാംസ്‌കാരിക സമ്മേളനവും മാര്‍ച്ച് എട്ടിന് ശിവരാത്രി മഹോത്സവവും നടക്കും ബുക്ക്‌ലെറ്റ് പ്രകാശന ചടങ്ങില്‍മണ്ണാര്‍ കുന്നുമ്മല്‍ ശ്രീധരന്‍, കെ.കെ. ചന്ദ്രന്‍, അശോകന്‍, അജയഘോഷ്, കൃഷ്ണന്‍ .വി, ലത .വി.സി, നിഷിദ്ധ വിനു, ഷൈന രാജേഷന്‍, തങ്കമണി വണ്ടൂര്‍, ലിന്‍ഷാ അജയഘോഷ് തുടങ്ങിയവര്‍ പങ്കെടുത്തു.


