Kozhikode Vision

ചോയിക്കുട്ടി സ്റ്റുഡന്റ്സ് ഫൗണ്ടേഷന്റെ ഈ വര്‍ഷത്തെ പ്രഥമ വാര്‍ത്താചിത്ര പുരസ്‌കാരം മാതൃഭൂമി കോഴിക്കോട് ബ്യൂറോയിലെ ന്യൂസ് ഫോട്ടോഗ്രാഫര്‍ പി.കൃഷ്ണപ്രദീപിന് സമ്മാനിച്ചു

ചോയിക്കുട്ടി സ്റ്റുഡന്റ്സ് ഫൗണ്ടേഷന്റെ ഈ വര്‍ഷത്തെ പ്രഥമ വാര്‍ത്താചിത്ര പുരസ്‌കാരം മാതൃഭൂമി കോഴിക്കോട് ബ്യൂറോയിലെ ന്യൂസ് ഫോട്ടോഗ്രാഫര്‍ പി.കൃഷ്ണപ്രദീപിന് സമ്മാനിച്ചു

കോഴിക്കോട്: അന്തരിച്ച മുതിര്‍ന്ന ഫോട്ടോ ജേര്‍ണലിസ്റ്റ് ചോയിക്കുട്ടിയുടെ പേരില്‍ ചോയിക്കുട്ടി സ്റ്റുഡന്റ്സ് ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പ്രഥമ വാര്‍ത്താചിത്ര പുരസ്‌കാരം മാതൃഭൂമി കോഴിക്കോട് ബ്യൂറോയിലെ ന്യൂസ് ഫോട്ടോഗ്രാഫര്‍ പി. കൃഷ്ണപ്രദീപിന് സമ്മാനിച്ചു.2023 നവംബര്‍ 26 ന് മാതൃഭൂമിയുടെ ഒന്നാം പേജില്‍ ‘ഒടിക്കല്ലേ…’ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു പ്രവര്‍ത്തകന്റെ കഴുത്തിന് പിടിച്ച് മാറ്റുന്ന ഡി.സി.പിയുടെ ചിത്രത്തിനാണ് പുരസ്‌കാരം. കോഴിക്കോട് പ്രസ് ക്ലബില്‍ വച്ച് നടന്ന പരിപാടിയില്‍ ആക്ടിവിസ്റ്റ് ഗ്രോ വാസു സമ്മാനിച്ചു.

പ്രശസ്ത ഫോട്ടോ ജേര്‍ണലിസ്റ്റുകളായ വി.ആലി, മധുരാജ് പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ മധുശങ്കര്‍ മീനാക്ഷി എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാര ജേതാവിനെ നിര്‍ണയിച്ചത്. 15000 രൂപയും ഫലകവും ,പ്രശസ്തിപത്രവും അടിയതാണ് പുരസ്‌കാരം ചടങ്ങില്‍ അന്വേഷി പ്രസിഡന്റ് കെ അജിത മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില്‍ മാധ്യം ഫോട്ടോഗ്രാഫര്‍ അഭിജിത്ത് പി അധ്യക്ഷത വഹിച്ചു. സീനിയര്‍ ഫോട്ടോ ജേര്‍ണലിസ്റ്റ് പി. മുസ്തഫ, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ വി.ആര്‍. രാജ്മോഹന്‍, കാലിക്കറ്റ് പ്രസ്‌ക്ലബ് പ്രസിഡന്റ് എം. ഫിറോസ് ഖാന്‍, എം.ടി. മിഥുരാജ്, ആര്‍. മോഹനന്‍, ശ്രീകുമാര്‍ തുടങ്ങിയവര്‍സംസാരിച്ചു.

editor

Related Articles

Leave a Reply

Your email address will not be published. Required fields are marked *