കുന്ദമംഗലം: ഇന്ന് കേരളത്തില്‍ ഉള്ളതില്‍ വെച്ച് ഏത് തിയ്യറ്ററിനേക്കാളും ആധുനിക സൗകര്യങ്ങളോടു കൂടിയാണ് കുന്ദമംഗലത്ത് മാജിക്ക് ഫ്രയിംസ് സിനിമാസ് ഒരുക്കിയിരിക്കുന്നത്. മൂന്ന് തീയ്യറ്ററുകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. എല്ലാ സീറ്റുകള്‍ക്കും ഒറ്റ ചാര്‍ജ്ജ് മാത്രമേ ഈടാക്കുന്നുള്ളൂ എന്നത് മാജിക്ക് ഫ്രയിംസ് സിനിമാസിന്റെ എടുത്ത് പറയേണ്ട പ്രത്യേകതയാണ്.
മാജിക് ഫ്രെയിംസ് സിനിമാസിന്റെ ഉടമസ്ഥതയില്‍ മലയാള സിനിമയിലെ പ്രശസ്ത നിര്‍മ്മാതാവും ആള് കേരള സിനിമാ വിതരണ സംഘടനയുടെ സംസ്ഥാന പ്രസിഡണ്ടുമായ ലിസ്റ്റിന് സ്റ്റീഫന്റെ നേതൃത്വത്തില്‍ കുന്ദമംഗലം പാലക്കല്‍ മാളില്‍ 10-11-2023 വെള്ളിയാഴ്ച മള്‍ട്ടിപ്ലക്സ് സമുച്ചയം നാടിന് സമര്‍പ്പിച്ചു.
സ്ക്രീന്‍ 1ല്‍ 107 സീറ്റുകളും, സ്ക്രീന്‍ 2ല്‍ 130 സീറ്റും, സ്ക്രീന്‍ 3ല്‍ 177 സീറ്റുകളുമാണ് ഉള്ളത്. വെല്‍വെറ്റ് ക്ളോത്ത് ഉപയോഗിച്ചുള്ള സോഫാ സ്റ്റെല്‍ ഇരിപ്പിടങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. 3 സില്‍വര്‍ സ്ക്രീനുകളും ഹാര്‍ഡ്നെസ് കമ്പനിയുടേതാണ്. സാധാരണ മള്ട്ടിപ്ലക്സിനെകാള് വലിയ സ്ക്രീനുകളാണ് മൂന്ന് തിയേറ്ററുകളിലും ഉപയോഗിച്ചിരിക്കുന്നത്.
വലിയ തിയേറ്റര്‍ ഡോള്‍ബി അറ്റ്മോസ് 32 ചാനലുകളാണ് ബാക്കി 2 സ്കീനുകളും 2കെ 7.1 ഡോള്‍ബി ഓഡിയോ സംവിധാനമാണ്. ആര്‍ജിബി ലേസര്‍ സംവിധാനത്തിലുള്ള മൂന്ന് പ്രൊജക്ടറും ഇവിടത്തെ ഏറ്റവും വലിയ പ്രത്യേകതകളില്‍ ഒന്നാണ്. വിശാലമായ പാര്‍ക്കിംഗ് സൗകര്യവും, നൂതന രീതിയിലുള്ള കഫേ, ഗെയിംമ്സ് സോണ്‍ എന്നിവയും ഈ മള്‍ട്ടിപ്ലക്സിന്റെ ഒരുക്കിയിരിക്കുന്നു. പക്ഷേ ഇത്രയൊക്കെ സൗകര്യങ്ങളൊരുക്കിയിട്ടും താരതമ്യേന ജനകീയമായ ചാര്‍ജ്ജ് മാത്രമാണ് ഇവര്‍ ഈടാക്കുന്നത്.
നിലവില്‍ മാജിക് ഫ്രെയിംസ് സിനിമാസിന് കോഴിക്കോട് രാധ, ഗുരുവായൂര്‍- ജയശ്രീ, തിരൂര്‍ അനുഗ്രഹ, മട്ടന്നൂര്‍ സഹിന, തലശ്ശേരി ഡൗണ്‍ ടൗണ്‍ മാള്‍, കാസര്‍ഗോഡ് മെഹബൂബ് കോംപ്ലക്സ് എന്നീ തിയേറ്ററുകള്‍ കൂടിയുണ്ട്. പെരുമ്പിലാവ് ഫാല്‍ക്കണ്‍ മാള്‍, പട്ടാമ്പി ഗരുഡാമാള്‍ ചൂണ്ടല്‍ ഖാദേഴ്സ് മാള്‍ എന്നിവിടങ്ങളില്‍ 10 സ്ക്രീനുകളോളം പൂര്‍ത്തിയായി വരുന്നുമുണ്ട്.


