Kozhikode Vision

നാരായണന്‍ നായരെ മാറ്റി നിര്‍ത്തി ഒരു ചരിത്രം കൊയിലാണ്ടിക്ക് ഇല്ല; കെ മുരളീധരന്‍

നാരായണന്‍ നായരെ മാറ്റി നിര്‍ത്തി ഒരു ചരിത്രം കൊയിലാണ്ടിക്ക് ഇല്ല; കെ മുരളീധരന്‍

കൊയിലാണ്ടി: കേരളത്തില്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ തിരികെ എത്തിക്കുന്നതില്‍ കെ. കരുണാകരനോടൊപ്പം നിര്‍ണായകമായ പങ്കുവഹിച്ച വ്യക്തിയാണ് ഇ. നാരായണന്‍ നായര്‍. തോളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുമ്പോള്‍ കൊയിലാണ്ടിയുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി കരുണാകരനോട് കലഹിക്കുവാന്‍ പോലും ഇ നാരായണന്‍ നായര്‍ തയ്യാറായിരുന്നു. അദ്ദേഹത്തെ മാറ്റിനിര്‍ത്തിക്കൊണ്ട് ഒരു ചരിത്രം കൊയിലാണ്ടിക്ക് ഇല്ല എന്നും എംപി കെ. മുരളീധരന്‍ പറഞ്ഞു.

ഡിസിസി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. സി.വി. ബാലകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം നടത്തി. കെ.കെ. ദാമോദരന്‍ അധ്യക്ഷത വഹിച്ചു. സി.പി. മോഹനന്‍ സ്വാഗതം പറഞ്ഞു. നാണു മാസ്റ്റര്‍, രത്‌നവല്ലി ടീച്ചര്‍, മുരളീധരന്‍ തോറോത്ത്, അരുണ്‍ മണമല്‍, രജീഷ് വെങ്ങളത്തുകണ്ടി, ജയചന്ദ്രന്‍ തേക്കേകുനി, വി.ടി. സുരേന്ദ്രന്‍, ശോഭന .വി.കെ, തന്‍ഹീര്‍ കൊല്ലം എന്നിവര്‍സംസാരിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *