Kozhikode Vision

സ്റ്റുഡന്‍സ് പോലീസ് കേഡറ്റുകളുടെ സഹവാസ ക്യാമ്പ് സമാപിച്ചു; കോഴിക്കോട് സിറ്റി ജില്ലയുടെ അഞ്ച് ദിവസം നീണ്ട് നിന്ന ക്യാമ്പില്‍ 34 സ്‌കൂളുകളില്‍ നിന്നായി തിരഞ്ഞെടുത്ത 370 കേഡറ്റുകളാണ് പങ്കെടുത്തത്

സ്റ്റുഡന്‍സ് പോലീസ് കേഡറ്റുകളുടെ സഹവാസ ക്യാമ്പ് സമാപിച്ചു; കോഴിക്കോട് സിറ്റി ജില്ലയുടെ അഞ്ച് ദിവസം നീണ്ട് നിന്ന ക്യാമ്പില്‍ 34 സ്‌കൂളുകളില്‍ നിന്നായി തിരഞ്ഞെടുത്ത 370 കേഡറ്റുകളാണ് പങ്കെടുത്തത്

മാവൂര്‍: മാവൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന സ്റ്റുഡന്‍സ് പോലീസ് കേഡറ്റുകളുടെ അഞ്ചുദിവസത്തെ ക്യാമ്പിന്റെ സമാപനമായ ഞായറാഴ്ച സ്റ്റുഡന്‍സ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് ആണ് മുഖ്യ ആകര്‍ഷണമായത്. വിശിഷ്ട അതിഥികളും നാട്ടുകാരും രക്ഷിതാക്കളും അടക്കം നിരവധി പേരാണ് പാസിംഗ് ഔട്ട് പരേഡ് കാണുന്നതിന് സ്‌കൂള്‍ ഗ്രൗണ്ടില്‍ എത്തിയത്. പരിശീലനം പൂര്‍ത്തിയാക്കിയ കേഡറ്റുകളുടെ പരേഡ് പരിശോധന മുഖ്യാതിഥിയായ സിറ്റി പോലീസ് കമ്മീഷണര്‍ രാജ്പാല്‍ മീണ നിര്‍വഹിച്ചു.

തുടര്‍ന്ന് നടന്ന കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡില്‍ സിറ്റി പോലീസ് കമ്മീഷണര്‍ സല്യൂട്ട് സ്വീകരിച്ചു. കോഴിക്കോട് സിറ്റി ജില്ലയിലെ 34 സ്‌കൂളുകളില്‍ നിന്നായി 370 തിരഞ്ഞെടുത്ത കേഡറ്റുകളാണ് മാവൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന സ്റ്റുഡന്‍സ് പോലീസ് കേഡറ്റുകളുടെ സഹവാസ ക്യാമ്പില്‍ പങ്കെടുത്തത്. മികച്ച കേഡറ്റുകള്‍ക്കും പരിശീലകര്‍ക്കുമുള്ള ഉപഹാരങ്ങള്‍ സിറ്റി പോലീസ് കമ്മീഷണര്‍ കൈമാറി. കോഴിക്കോട് ഡെപ്യൂട്ടി കമ്മീഷണര്‍ അനൂജ് പലിവാല്‍ ചടങ്ങില്‍ സന്നിഹിതനായിരുന്നു. ചടങ്ങില്‍ എസ് പി സി നോഡല്‍ ഓഫീസര്‍അസിസ്റ്റന്റ് കമ്മീഷണര്‍ ടി പി ജേക്കബ്, എ.ഡി.എന്‍. ഒ ഷിബു മൂടാടി , തുടങ്ങിയവര്‍ നേതൃത്വംനല്‍കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *