Kozhikode Vision

കൊയിലാണ്ടി നന്തിയില്‍ റെയില്‍വേ അടിപ്പാത അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജനകീയ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു

കൊയിലാണ്ടി നന്തിയില്‍ റെയില്‍വേ അടിപ്പാത അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജനകീയ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു

കൊയിലാണ്ടി: ജനങ്ങളുടെ യാത്രാദുരിതത്തിന് അറുതി വരുത്തുവാന്‍ കൊയിലാണ്ടി നന്തിയില്‍ റെയില്‍വേ അടിപ്പാത അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നന്തി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ജനകീയ പ്രതിഷേധ സായാഹ്ന നടത്തിയത്. ഒരു നാടിന്റെ ഏറ്റവും വലിയ അനിവാര്യമായ വികസനമാണ് റെയില്‍വെ അടിപ്പാത. ദിനേനെ നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ മുതല്‍ പ്രായമുള്ളവര്‍ വരെ റെയില്‍മുറിച്ച് കടന്നാണ് നന്തി ടൗണില്‍ എത്തിപ്പെടുന്നത്. എന്നാല്‍ ഇതുവരെ യാതൊരു നടപിടിയും അടിപ്പാതയ്ക്കായി സ്വീകരിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിഷേധം സംഘടിപ്പിച്ചത്. നന്തി ടൗണില്‍ നടന്ന പ്രതിഷേധം ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് എം.കെ. മുഹമ്മദ് ഉദ്ഘാടനം ചെയ്തു.

അടിപ്പാത സമരം വളരെ ശക്തമായി മുന്നോട്ടു കൊണ്ടുപോകണമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ആവശ്യപ്പെട്ടു. സമരത്തിന് വ്യാപാരി വ്യവസായി ഏകോപനസമിതി സജീവമായി ഇടപെടണം എന്നും അദ്ദേഹം അബിപ്രായപ്പെട്ടു. യൂണിറ്റ് പ്രസിഡണ്ട് പവിത്രന്‍ അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി സനീര്‍ വില്ലങ്കണ്ടി, യൂണിറ്റ് ട്രഷറര്‍ ദിലീപ് കുമാര്‍, രാഷ്ട്രീയ വ്യാപാര, സാമൂഹിക , സാംസ്‌ക്കാരിക, രംഗത്തെ പ്രമുഖരും ജന പ്രതിനിധികളുംപങ്കെടുത്തു. വ്യാപാര, സാമൂഹിക, സാംസ്‌ക്കാരിക, രംഗത്തെ പ്രമുഖരും ജന പ്രതിനിധികളും പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *